കോ​വി​ഡ് മ​ര​ണം​: പ്ര​വാ​സി​കു​ടും​ബ​ത്തി​നും ആ​നു​കൂ​ല്യം ന​ൽ​ക​ണം

മ​നാ​മ: കോ​വി​ഡ് ബാ​ധി​ച്ച്​ മ​രി​ച്ച​വ​ർ​ക്കു​ള്ള ധ​ന സ​ഹാ​യ​ത്തി​ൽ​ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളെ​യും പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ മു​ഖ്യ​മ​ന്ത്രി​ക്കും പ്ര​തി​പ​ക്ഷ നേ​താ​വി​നും നി​വേ​ദ​നം ന​ൽ​കാ​ൻ​ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം കേ​ര​ള ഘ​ട​കം തീ​രു​മാ​നി​ച്ചു. കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക്​ ധ​ന​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, വി​ദേ​ശ​ത്ത്​ മ​രി​ച്ച​വ​ർ​ക്ക്​ ആ​നു​കൂ​ല്യ​ത്തി​ന് അ​ർ​ഹ​ത​യി​ല്ല എ​ന്നു​ പ​റ​ഞ്ഞ്​ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കാ​ത്ത സ​ർ​ക്കാ​റു​ക​ളു​ടെ തീ​രു​മാ​നം മാ​റ്റ​ണം. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ ജീ​വി​ത​മാ​ർ​ഗം അ​ട​ഞ്ഞു​വെ​ന്ന യാ​ഥാ​ർ​ഥ്യം മ​ന​സ്സി​ലാ​ക്കി പ്ര​വാ​സി​കു​ടും​ബ​ങ്ങ​ൾ​ക്കും ആ​നു​കൂ​ല്യം ന​ൽ​ക​ണ​മെ​ന്ന്​ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​വി​ഷ​യ​ത്തി​ൽ പ്ര​വാ​സി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ഭീ​മ ഇ-​മെ​യി​ൽ ഹ​ര​ജി​യും സ​മ​ർ​പ്പി​ക്കും.

യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ സൈ​ഫ് അ​ഴീ​ക്കോ​ട്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി. മു​ഹ​മ്മ​ദ​ലി സം​സാ​രി​ച്ചു. റം​ഷി വ​യ​നാ​ട്, സ​ക​രി​യ ചാ​വ​ക്കാ​ട്, മു​സ്​​ത​ഫ ടോ​പ്​​മാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ജോ. ​സെ​ക്ര​ട്ട​റി അ​സീ​ർ പാ​പ്പി​നി​ശ്ശേ​രി സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ഷ്​​റ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Covid death: The expatriate and his family should be given that benefit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.