മനാമ: കോവിഡ് പ്രതിരോധ നടപടികൾക്ക് ധനശേഖരണത്തിനുവേണ്ടി റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ആരംഭിച്ച ‘ഫീന ഖൈ ർ’കാമ്പയിൻ വൻ വിജയം. രാജ്യത്തെ പൗരൻമാരിൽനിന്നും പ്രവാസികളിൽനിന്നും കമ്പനികളിൽനിന്നും മികച്ച പ്രതികരണമാണ് ധനശേഖരണത്തിന് ലഭിച്ചത്. ഇതുവരെ 35,737,746 ദിനാറാണ് നിധിയിലേക്ക് സംഭാവനയായി എത്തി. 40000ഒാളം വ്യക്തികളും 500ലധികം സ്ഥാപനങ്ങളും ഇൗ ദൗത്യത്തിൽ പങ്കുചേർന്നു.
ഹമദ് രാജാവിെൻറ ചാരിറ്റി, യുവജന കാര്യങ്ങള്‍ക്കായുള്ള പ്രത്യേക പ്രതിനിധിയും ദേശീയ പ്രതിരോധ സമിതി ഉപദേഷ്ടാവുമായ ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയാണ് 10 ലക്ഷം ദിനാർ സംഭാവന നല്‍കി ഒരാഴ്ച മുമ്പ് കാമ്പയിന് തുടക്കം കുറിച്ചത്. പിന്നീട്, ജനങ്ങൾ ഒന്നാകെ ഇൗ കാമ്പയിൻ ഏറ്റെടുക്കുകയായിരുന്നു. ഏപ്രിൽ 30നാണ് കാമ്പയിൻ സമാപിക്കുക.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനെ സഹായിക്കാൻ സന്നദ്ധത അറിയിച്ച് നിരവധി സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്നാണ് ധനശേഖരണ കാമ്പയിൻ ആരംഭിച്ചത്.
സർക്കാരിെൻറ ഇൗ ഉദ്യമത്തിൽ സഹകരിച്ച എല്ലാവർക്കും ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ നന്ദി പറഞ്ഞു. കോവിഡിനെ നേരിടാൻ ബഹ്റൈൻ സ്വീകരിച്ച നടപടികൾ അന്താരാഷ്ട്ര തലത്തിലും ലോകാരോഗ്യ സംഘടനയുടെയും പ്രശംസ നേടിയതായി അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.