മനാമ: കോവിഡ് രോഗികളെ നിരീക്ഷിക്കാനും സമ്പർക്ക ശൃംഗലയിൽ ഉള്ളവരെ കണ്ടെത്താനും ആരോഗ്യ പ്രവർത്തകർ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിച്ച് ആരോഗ്യ മന്ത്രി ഫാഇഖ ബിൻത് സഇൗദ് അസ്സാലിഹ്.ആരോഗ്യ മന്ത്രാലയം മന്ദിരത്തിൽ ആരംഭിച്ച നിരീക്ഷണ, തുടർ നടപടി യൂനിറ്റ് സന്ദർശിക്കുകയായിരുന്നു അവർ.
നിലവിലുള്ള രോഗികളെ വിളിക്കുക, അവരുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്തുക തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ ചെയ്യുന്നത്. ഇതുവഴി രോഗം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം. വ്യക്തികളുടെയും സമൂഹത്തിെൻറയും ആരോഗ്യം സംരക്ഷിക്കാൻ യൂനിറ്റ് അംഗങ്ങൾ നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനീയമാണെന്ന് മന്ത്രി പറഞ്ഞു.
ദിവസവും രണ്ട് ഷിഫ്റ്റിലാണ് ഇവിടെ ജീവനക്കാർ ജോലി ചെയ്യുന്നത്. ആദ്യ ഷിഫ്റ്റ് രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെയാണ്. പട്ടികയിലുള്ള മുഴുവൻ രോഗികളെയും ഇൗ ഷിഫ്റ്റിലുള്ളവർ ബന്ധപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.