കോവിഡ്: ബഹ്‌റൈനിൽ ഒരു മലയാളി കൂടി മരിച്ചു 

മനാമ: ബഹ്‌റൈനിൽ കോവിഡ് ബാധിച്ച്​ ഒരു മലയാളി കൂടി മരിച്ചു. കുറ്റ്യാടി അടുക്കത്ത്​ സ്വദേശി പാറക്കുതാ​​ഴ ജമാൽ (55) ആണ് മരിച്ചത്. ഏതാനും ആഴ്ചകളായി സൽമാനിയ മെഡിക്കൽ കോംപ്ലക്​സിൽ ചികിത്സയിലായിരുന്നു.

33 വർഷമായി ബഹ്‌റൈനിലുള്ള ഇദ്ദേഹംകലിമ കർട്ടൻ കമ്പനിയിൽ സെയിൽസ്​മാനായി ജോലി ചെയ്യുകയായിരുന്നു. പിതാവ്​: പരേതനായ പാറക്കുതാഴ കുഞ്ഞമ്മദ്​ ഹാജി. മാതാവ്: പരേതയായ ​ഹലീമ 

ഭാര്യ: സറീന പാലേരി. മക്കൾ തൻവീർ, ഷകീബ്. സഹോദരങ്ങൾ: അഷ്​റഫ്​, അലി, ഫാത്വിമ, പരേതയായ സുലൈഖ, സഫിയ, സൈനബ

Tags:    
News Summary - covid: one more malayali died in bahrain -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.