മനാമ: കൊച്ചിൻ സീ പോർട്ടിൽ പ്രവാസികളുടെ പാർസൽ കൈകാര്യം ചെയ്യുന്നതിലെ കാലതാമസം കുറക്കുന്നതിനായുള്ള നടപടി ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ. ഈ വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനേവാലിന് പ്രവാസി ലീഗൽ സെൽ നിവേദനം സമർപ്പിച്ചു. കഴിഞ്ഞ ഫെബ്രുവരി മുതൽ കാലതാമസം നേരിടുന്നതായും ഈ കാര്യം കൊച്ചിൻ പോർട്ടിൽ അനേഷിക്കുമ്പോൾ സാങ്കേതിക കാരണത്താലാണ് കാലതാമസമെന്ന് മാത്രമാണ് മനസ്സിലാകുന്നതെന്നും നിവേദനത്തിൽ ചൂണ്ടിക്കാണിക്കുന്നു.
ഈ കാലതാമസം പാർസൽ ഡെലിവറി ചാർജ് ക്രമാതീതമായി ഉയർത്തുന്നതായും നിവേദനത്തിൽ പറയുന്നു.മറ്റു തുറമുഖങ്ങളായ ചെന്നൈയിലും മുംബൈയിലും മറ്റും ഒരു പ്രശ്നവുമില്ലാത്തതിനാൽ കൊച്ചി പോർട്ടിലേക്കയക്കുന്നതിനു പകരം മറ്റു തുറമുഖങ്ങളെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യത്തിൽ വേണ്ട നടപടി സ്വീകരിക്കണമെന്ന് കേരള ചീഫ് സെക്രട്ടറിയോടും പ്രവാസി ലീഗൽ സെൽ സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.