കോ​വി​ഡ്: പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ മു​ൻ​ക​രു​ത​ലെ​ടു​ക്ക​ണം

മ​നാ​മ: പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ കോ​വി​ഡ്​ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ലെ ഹെ​ൽ​ത്ത്​​ ടീം ​വി​വി​ധ സ്​​കൂ​ളു​ക​ൾ സ​ന്ദ​ർ​ശി​ക്കും.

കോ​വി​ഡ്​ വ്യാ​പ​നം ത​ട​യു​ന്ന​തി​ന്​ ആ​രോ​ഗ്യ മ​​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ കൃ​ത്യ​മാ​യി ഓ​രോ​രു​ത്ത​രും പാ​ലി​ക്കു​െ​ന്ന​ന്ന്​ ഉ​റ​പ്പാ​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. സാ​നി​റ്റൈ​സ​റി​ന്‍റെ ഉ​പ​യോ​ഗം, ശു​ചി​ത്വം, കാ​മ്പ​സി​ലെ സാ​മൂ​ഹി​ക അ​ക​ലം, തെ​ർ​മ​ൽ ചെ​ക്കി​ങ്, സ്​​കൂ​ൾ ബ​സു​ക​ളി​ലെ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ൽ, ഐ​സൊ​ലേ​ഷ​ൻ റൂം ​ല​ഭ്യ​ത, മാ​സ്​​ക്​ ധ​രി​ക്ക​ൽ, മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള വി​ദ​ഗ്​​ധ വ​ർ​ക്കി​ങ്​ ടീ​മി​ന്‍റെ സാ​ന്നി​ധ്യം എ​ന്നി​വ ഉ​ണ്ടോ​യെ​ന്നാ​ണ്​ പ​രി​ശോ​ധി​ക്കു​ക. ഓ​രോ സ്​​കൂ​ളും ഇ​തു പാ​ലി​ക്കു​ന്ന​തി​നെ സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട്​ അ​ത​ത്​ ദി​വ​സം മ​ന്ത്രാ​ല​യ​ത്തി​ന്​ ന​ൽ​ക​ണ​മെ​ന്നും വ്യ​വ​സ്ഥ​യു​ണ്ട്.

സ്​​കൂ​ളു​ക​ളി​ൽ ഓ​ൺ​ലൈ​ൻ, ഓ​ഫ്​ ലൈ​ൻ പ​ഠ​നം തെ​ര​ഞ്ഞെ​ടു​ക്കാം

മ​നാ​മ: പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ ഇ​ന്ന്​ മു​ത​ൽ ര​ണ്ടാം പാ​ദ​ത്തി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഓ​ൺ​ലൈ​ൻ പ​ഠ​ന​വും ഓ​ഫ്​​ലൈ​ൻ പ​ഠ​ന​വും തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം ന​ൽ​കു​മെ​ന്ന്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ആ​ദ്യ പാ​ദ​ത്തി​ൽ ന​ൽ​കി​യി​രു​ന്ന​തു​​പോ​ലെ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പാ​ണ്​ ഇ​​പ്രാ​വ​ശ്യ​വും ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഓ​ഫ്​​ലൈ​ൻ പ​ഠ​നം താ​ൽ​പ​ര്യ​മു​ള​ള​വ​ർ​ക്ക്​ അ​തി​നു​ള്ള അ​വ​സ​രം ഒ​രു​ക്കി​യി​ട്ടു​ണ്ട്. മൊ​ത്തം വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ന്‍റെ 50 ശ​ത​മാ​ന​ത്തി​നാ​ണ്​ നേ​രി​​ട്ടെ​ത്തി പ​ഠ​നം ന​ട​ത്താ​ൻ അ​നു​വാ​ദ​മു​ള്ള​ത്. കോ​വി​ഡ്​ പ്രോ​​ട്ടോ​കോ​ൾ പാ​ലി​ച്ച്​ വി​ദ്യാ​ർ​ഥി​ക​ളെ സ്വീ​ക​രി​ക്കു​ന്ന​തി​ന്​ എ​ല്ലാ സ്​​കൂ​ളു​ക​ളും ഒ​രു​ങ്ങി​യി​ട്ടു​ണ്ട്. ഓ​ഫ്​ ലൈ​ൻ പ​ഠ​ന​വും ഓ​ൺ​ലൈ​ൻ പ​ഠ​ന​വും ഒ​രേ സ​മ​യം ന​ൽ​കു​ന്ന രീ​തി​യാ​ണ്​ നി​ല​വി​ൽ തു​ട​രു​ന്ന​ത്.

Tags:    
News Summary - Covid: Public schools should take precaution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.