മനാമ: കോവിഡ് 19 പരിശോധന പ്രക്രിയ സുഗമമാക്കുന്നതിെൻറ ഭാഗമായി ബഹ്റൈൻ സ്പെഷലിസ്റ്റ് ഹോസ്പിറ്റൽ വിവിധ സംവിധാനങ്ങൾ ഏർപ്പെടുത്തി. ജുഫൈറിൽ ഒരുക്കിയ ഡ്രൈവ്-ത്രൂ പരിശോധന കേന്ദ്രം, വിവിധ സ്ഥലങ്ങളിലെത്തി പരിശോധന നടത്താനുള്ള മൊബൈൽ മെഡിക്കൽ യൂനിറ്റ് എന്നിവയാണ് പുതിയ സംവിധാനങ്ങൾ. കോവിഡ് പരിശോധനക്ക് ദീർഘദൂരം യാത്ര ചെയ്യുകയെന്ന പ്രയാസം ഒഴിവാക്കുന്നതിനാണ് മൊബൈൽ മെഡിക്കൽ യൂനിറ്റ് ആരംഭിച്ചത്.
വരി നിന്ന് പരിശോധന നടത്തുേമ്പാൾ വൈറസ് പകരുമോയെന്ന ആശങ്ക ഒഴിവാക്കാൻ ഡ്രൈവ് ത്രൂ ടെസ്റ്റിങ് കേന്ദ്രം സഹായിക്കുമെന്ന് ബഹ്റൈൻ സ്പെഷലിസ്റ്റ് ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ഡോ. കാസിം അർദതി പറഞ്ഞു. പരിശോധനക്കെത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാനും ഇതുവഴി കഴിയും. മുൻകൂട്ടി ബുക്ക് ചെയ്ത് ഡ്രൈവ് ത്രൂ സെൻററിൽ പരിശോധനക്ക് എത്താം. മൊബൈൽ മെഡിക്കൽ യൂനിറ്റുകൾ സന്ദർശിക്കുന്ന സ്ഥലങ്ങൾ:
റിഫ (ബി.എസ്.എച്ച് വെസ്റ്റ് റിഫ ക്ലിനിക്), അസ്കർ ഇൻഡസ്ട്രിയൽ ഏരിയ (മിഡാൽ കേബ്ൾസ്), സിത്ര ഇൻഡസ്ട്രിയൽ ഏരിയ (ഗൾഫ് േക്ലാഷേർസ്), ഹിദ്ദ് ഇൻഡസ്ട്രിയൽ ഏരിയ (ഇമെറിസ് അൽ സയാനി), ബുദൈയ്യ. ജീവനക്കാർക്കുവേണ്ടി കോർപറേറ്റുകൾക്കും സ്ഥാപനങ്ങൾക്കും മൊബൈൽ മെഡിക്കൽ യൂനിറ്റ് ബുക്ക് ചെയ്യാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.