കോ​വി​ഡ്​ വാ​ക്​​സി​ൻ ഹെ​ൽ​ത്ത്​​ സെൻറ​റു​ക​ളി​ൽ നേ​രി​ട്ട്​ ചെ​ന്ന്​ സ്വീ​ക​രി​ക്കാം

മ​നാ​മ: കോ​വി​ഡ്​ -19 വാ​ക്​​സി​ൻ വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ ഹെ​ൽ​ത്ത്​​ സെൻറ​റു​ക​ളി​ൽ നേ​രി​ട്ട്​ ചെ​ന്ന്​ സ്വീ​ക​രി​ക്കാ​മെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മു​ൻ​കൂ​ട്ടി ഒാ​ൺ​ലൈ​നി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യേ​ണ്ട. ഒാ​ൺ​ലൈ​നി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​വ​ർ​ക്ക്​ ഡി​സം​ബ​ർ 24ന്​ ​വാ​ക്​​സി​ൻ ന​ൽ​കു​ന്ന​തി​ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്ന്​ നേ​രി​ട്ട്​ ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ട്.

വാ​ക്​​സി​ൻ ന​ൽ​കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഹെ​ൽ​ത്ത്​​ സെൻറ​റു​ക​ളി​ൽ ഒ​രു​ക്കി. സ്വ​ദേ​ശി​ക​ൾ​ക്കും പ്ര​വാ​സി​ക​ൾ​ക്കും രാ​വി​ലെ എ​ട്ടു​ മു​ത​ൽ വൈ​കീ​ട്ട്​ ആ​റ്​ വ​രെ ഹെ​ൽ​ത്ത്​​ സെൻറ​റു​ക​ളി​ൽ എ​ത്തി വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാം. വെ​ള്ളി, ശ​നി ഉ​ൾ​പ്പെ​ടെ ആ​ഴ്​​ച​യി​ൽ എ​ല്ലാ ദി​വ​സ​വും വാ​ക്​​സി​ൻ ല​ഭ്യ​മാ​ണ്.വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ഹെ​ൽ​ത്ത്​ ​ സെൻറ​റു​ക​ളി​ൽ വാ​ക്​​സി​നേ​ഷ​ൻ സേ​വ​നം മാ​ത്ര​മാ​ണു​ണ്ടാ​വു​ക.18 വ​യ​സ്സി​ന്​ മു​ക​ളി​ൽ പ്രാ​യ​മു​ള്ള പ്ര​വാ​സി​ക​ൾ​ക്കും സ്വ​ദേ​ശി​ക​ൾ​ക്കും സൗ​ജ​ന്യ​മാ​യാ​ണ്​ വാ​ക്​​സി​ൻ ന​ൽ​കു​ന്ന​തെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.