മനാമ: ബഹ്റൈനിൽ കോവിഡ് പരിശോധനയുടെ എണ്ണം അരക്കോടി കടന്നു. കോവിഡ് വ്യാപനം തുടങ്ങിയതുമുതൽ പരിശോധനാ രംഗത്ത് നടത്തിയ മുന്നേറ്റമാണ് ഇൗ നേട്ടം കൈവരിക്കാൻ സഹായിച്ചത്. 1000 പേരിൽ നടത്തുന്ന കോവിഡ് പരിശോധനയുടെ ശരാശരിയിൽ ലോകത്ത് ഏറ്റവും മുന്നിലുള്ള രാജ്യങ്ങളിലൊന്നാണ് ബഹ്റൈൻ.
ഞായറാഴ്ച വരെയുള്ള കണക്കനുസരിച്ച് 50,02,880 പരിശോധനകളാണ് രാജ്യത്ത് നടത്തിയത്. പരമാവധി പരിശോധനകൾ നടത്തി േരാഗവ്യാപന സാധ്യത ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് കോവിഡ് പ്രതിരോധ സമിതിയുടെ പ്രവർത്തനം. വിവിധ സ്ഥലങ്ങളിലെ റാൻഡം പരിശോധനയും ഇതിെൻറ ഭാഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.