കസ്​റ്റംസ് ക്ലിയറന്‍സിനാവശ്യമായ രേഖകളെക്കുറിച്ച് നിര്‍ദേശം പുറപ്പെടുവിച്ചു

മനാമ: ചരക്കുകള്‍ കസ്​റ്റംസ്​ ക്ലിയറന്‍സ് ചെയ്യുന്നതിനായി അപേക്ഷയോടൊപ്പം കൂടെ നല്‍കേണ്ട രേഖകളെക്കുറിച്ച് അധികൃതര്‍ ഉത്തരവിറക്കി. ചരക്ക് ഇറക്കുമതി ചെയ്യുമ്പോഴും കയറ്റുമതി ചെയ്യുമ്പോഴും ക്ലിയറന്‍സിനായി കസ്റ്റംസ് രേഖയോടൊപ്പം രണ്ട് പേപ്പറുകള്‍ മാത്രമാണ് നല്‍കേണ്ടത്്. ഷിപ്പിങ് ബില്ലും ഇന്‍വോയിസുമാണ് ഇവ. മൂന്ന് സന്ദര്‍ഭങ്ങളില്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് ഒറിജിന്‍ നല്‍കേണ്ടി വരും. സ്വതന്ത്ര വ്യാപാരക്കരാറനുസരിച്ച് കസ്​റ്റംസ്​ ഫീ ഇളവ് വേണ്ട സന്ദര്‍ഭത്തിലും, ചരക്കോ ഉല്‍പന്നങ്ങളോ നിര്‍മിച്ച സ്ഥലം കൃത്യമായി രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെങ്കിലും ചരക്ക് നിര്‍മിച്ച സ്ഥലത്തെക്കുറിച്ച് സംശയമുണ്ടാകുന്ന സാഹചര്യത്തിലുമാണ് ഇത് നല്‍കേണ്ടത്. കസ്​റ്റംസ് ക്ലിയറന്‍സ് എളുപ്പത്തിലും വേഗത്തിലുമാക്കാനുദ്ദേശിച്ചാണ് പുതിയ നിയമം കൊണ്ടുവന്നിട്ടുള്ളത്. ആവശ്യമുള്ള സന്ദര്‍ഭങ്ങളിലല്ലാതെ കണ്‍ട്രി ഓഫ് ഒറിജിന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ല എന്നതും മിക്കവാറും കേസുകളില്‍ രണ്ട് രേഖകള്‍ മാത്രം ഹാജരാക്കിയാല്‍ മതിയെന്നും കസ്​റ്റംസ്​ ഡയറക്​ടർ അറിയിച്ചു.

Tags:    
News Summary - customs clearance-baharain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.