ദാ​റു​ൽ ഈ​മാ​ൻ മ​ദ്റ​സ അ​ധ്യാ​പ​ക-​ര​ക്ഷാ​ക​ർ​തൃ സം​ഗ​മ​ സദസ്സ്, സം​ഗ​മ​ത്തിൽ പി.​കെ. മു​ഹ​മ്മ​ദ് ഫാ​സി​ൽ ക്ലാ​സെ​ടു​ക്കു​ന്നു

ദാ​റു​ൽ ഈ​മാ​ൻ മ​ദ്റ​സ അ​ധ്യാ​പ​ക-​ര​ക്ഷാ​ക​ർ​തൃ സം​ഗ​മം

മ​നാ​മ: ദാ​റു​ൽ ഈ​മാ​ൻ കേ​ര​ള മ​ദ്റ​സ​ക​ളു​ടെ അ​ധ്യാ​പ​ക-​ര​ക്ഷാ​ക​ർ​തൃ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. മു​ഹ​റ​ഖ് അ​ൽ ഇ​സ്‍ലാ​ഹ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി മ​ദ്റ​സ ര​ക്ഷാ​ധി​കാ​രി എം.​എം. സു​ബൈ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ൺ​സ​ൽ​ട്ടി​ങ് സൈ​ക്കോ​ള​ജി​സ്റ്റ് പി.​കെ. മു​ഹ​മ്മ​ദ് ഫാ​സി​ൽ ‘ഇ​ഫ​ക്ടി​വ് പാ​ര​ന്റി​ങ്’ വി​ഷ​യ​ത്തി​ൽ ക്ലാ​സെ​ടു​ത്തു. ന​വ​മാ​ധ്യ​മ​ങ്ങ​ളും ടെ​ക്നോ​ള​ജി​യും കു​ട്ടി​ക​ളി​ലെ വൈ​കാ​രി​ക വ​ള​ർ​ച്ച​യി​ൽ വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ര​ക്ഷി​താ​ക്ക​ൾ സ്വ​യം മാ​റ്റ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​കേ​ണ്ട​തു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ കാ​ണു​ന്ന​തി​ന​പ്പു​റം ജീ​വി​ത​ത്തെ കൃ​ത്യ​മാ​യി കു​ട്ടി​ക​ൾ​ക്ക് ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ര​ക്ഷി​താ​ക്ക​ൾ മു​ൻ​കൈ​യെ​ടു​ക്ക​ണം. കു​ട്ടി​ക​ളു​ടെ റോ​ൾ മോ​ഡ​ലാ​യി ര​ക്ഷി​താ​ക്ക​ൾ മാ​റ​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ദാ​റു​ൽ ഈ​മാ​ൻ വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം സെ​ക്ര​ട്ട​റി ഖാ​ലി​ദ് ചോ​ല​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‍വി ആ​മു​ഖ ഭാ​ഷ​ണം ന​ട​ത്തി. അ​ഡ്മി​നി​സ്ട്രേ​റ്റ​ർ എ.​എം. ഷാ​ന​വാ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. എ​ൻ. ഫി​ൽ​സ ഖു​ർ​ആ​ൻ പാ​രാ​യ​ണം ന​ട​ത്തി. അ​സി. അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സ​ക്കീ​ർ ഹു​സൈ​ൻ ന​ന്ദി പ​റ​ഞ്ഞു. മ​നാ​മ മ​ദ്റ​സ പി.​ടി.​എ പ്ര​സി​ഡ​ന്റ് റ​ഫീ​ഖ് അ​ബ്ദു​ല്ല, മ​നാ​മ മ​ദ്റ​സ എം.​ടി.​എ പ്ര​സി​ഡ​ന്റ് സ​ബീ​ന അ​ബ്ദു​ൽ ഖാ​ദ​ർ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - Daarul Eman Madrasah Teacher-Guardian Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.