മനാമ: അന്താരാഷ്ട്ര അധ്യാപക ദിനത്തോടനുബന്ധിച്ച് ബഹ്റൈനിലെ പലസ്തീൻ എംബസിയുമായി സഹകരിച്ച് ദാർ അൽ-ഷിഫ മെഡിക്കൽ സെന്റർ വിരമിച്ച അധ്യാപകർക്ക് ടീച്ചേർസ് കാർഡ് നൽകി ആദരിച്ചു. പലസ്തീൻ അംബാസിഡർ താഹ അബ്ദെൽ ഖാദിരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. അധ്യാപകർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഒരുപോലെ ഉപയോഗപ്രദമാകുന്ന കാർഡിൽ അധ്യാപകർക്ക് ആദ്യ കൺസൾട്ടേഷൻ സൗജന്യമാണ്. തുടർന്നുള്ള കൺസൾട്ടേഷന് 50% ഇളവും, കുടുംബത്തിന് കൺസൾട്ടേഷൻ, ലബോറട്ടറി,റേഡിയോളജി, ദന്ത ചികിത്സ, ഫിസിയോതെറാപ്പി എന്നിവയിൽ പ്രത്യേക ഇളവുകളും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.