മനാമ: ദാറുൽ ഈമാൻ ബഹ്റൈൻ കേരള ചാപ്റ്റർ വനിത വിങ് സൂം പ്ലാറ്റ്ഫോമിൽ സംഘടിപ്പിച്ച 'ഉമ്മുൽ മുഅമിനീൻ ആഇശ: സ്ത്രീത്വത്തിന് മുന്നിൽ നടന്നവർ' വെബിനാർ ശ്രദ്ധേയമായി. സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത വെബിനാർ എ. റഹ്മത്തുന്നിസ ടീച്ചർ ഉദ്ഘാടനം ചെയ്തു.
സമാധാന പൂർണമായ ഇസ്ലാമിനെ പൈശാചികവത്കരിച്ച് ഉന്മൂലനം ചെയ്യുക എന്ന പ്രചാരവേലയുടെ ഭാഗം മാത്രമാണ് പ്രവാചകനും ആഇശയും തമ്മിലുള്ള വിവാഹ പ്രായത്തെ ചൊല്ലിയുള്ള അനാവശ്യ വിവാദങ്ങളെന്ന് റഹ്മത്തുന്നിസ ടീച്ചർ അഭിപ്രായപ്പെട്ടു. ഇസ്ലാം-ഫിഖ്ഹ് വിഷയങ്ങളിൽ ഇത്രയേറെ അവഗാഹമുള്ള മറ്റൊരു വനിത വ്യക്തിത്വത്തെ കണ്ടെത്തുക പ്രയാസമാണെന്നും റിപ്പോർട്ട് ചെയ്ത ഹദീസുകളിൽ അവർ കാണിച്ചിരുന്ന ആത്മാർഥത അഭിനന്ദനാർഹമാണെന്നും മുഖ്യ പ്രഭാഷക അഡ്വ. തമന്ന സുൽത്താന അഭിപ്രായപ്പെട്ടു.
ദാറുൽ ഈമാൻ കേരളഘടകം വനിത വിങ് പ്രസിഡൻറ് സക്കീന അബ്ബാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഇസ്ലാഹി സെൻറർ വനിത വിഭാഗം പ്രസിഡൻറ് ഇസ്മത്ത് ജൻസീർ, സിസ്റ്റേഴ്സ് യൂനിറ്റി ഫോറം സെക്രട്ടറി സഹ്ല റഹീം, എഴുത്തുകാരി ഉമ്മു അമ്മാർ എന്നിവർ സംസാരിച്ചു. ദാറുൽ ഈമാൻ കേരള വനിത വിഭാഗം സെക്രട്ടറി നദീറ ഷാജി സ്വാഗതവും വൈസ് പ്രസിഡൻറ് ജമീല ഇബ്രാഹിം നന്ദിയും പറഞ്ഞു. സക്കിയ ഷമീറിെന്റ പ്രാർഥനയോടെ ആരംഭിച്ച പരിപാടിയിൽ അസ്റ ഗാനമാലപിച്ചു. ഷാനി റിയാസ് പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.