ബഹ്റൈൻ: ബഹ്റൈനിലെ യൂനിഗ്രാഡ് എജുക്കേഷൻ സെന്ററും ടൈസ് ഗ്ലോബലും സംയുക്തമായി എജുക്കേഷൻ എക്സ്പോ സംഘടിപ്പിച്ചു. ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും 15ലധികം യൂനിവേഴ്സിറ്റികൾ പങ്കെടുത്ത എക്സ്പോ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് ഉദ്ഘാടനം ചെയ്തു.
നവംബർ 15, 16 തീയതികളിലായി ഉമ്മൽ ഹസ്സം സ്പോർട്സ് ക്ലബിലായിരുന്നു പരിപാടി. പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്നവർക്കും അവരുടെ രക്ഷിതാക്കൾക്കും ഉപകാരപ്രദമായിരുന്ന ഈ എക്സ്പോ സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് നാട്ടിലോ വിദേശത്തോ ആയി പഠിക്കേണ്ട കോളജ്, കോഴ്സ്, അഡ്മിഷൻ നടപടികൾ, ഫീസ്, തിരഞ്ഞെടുക്കേണ്ട കരിയർ എന്നിവയെക്കുറിച്ചെല്ലാം പങ്കുവെച്ചു.
ബി.ഐ.ടി.എസ് പിലാനി ദുബൈ കാമ്പസ്, വി.ഐ.ടി മൊറീഷ്യസ്, എസ്.ആർ.എം ചെന്നൈ, ജെയിൻ യൂനിവേഴ്സിറ്റി, ആചാര്യ- ബംഗളൂരു, ചെന്നൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, എസ്.പി ജെയിൻ, അലയൻസ് യൂനിവേഴ്സിറ്റി തുടങ്ങി പ്രമുഖ യൂനിവേഴ്സിറ്റികളും എക്സ്പോയിൽ പങ്കെടുത്തു.
ടൈസ് ഗ്ലോബൽ ഡയറക്ടർ സുരേഷ് ചടങ്ങിന് സ്വാഗത പ്രസംഗം നടത്തി. യൂനിഗ്രാഡും ടൈസും ചേർന്ന് ബഹ്റൈനിൽ മൂന്നു വർഷങ്ങളിലായി നടത്തുന്ന മൂന്നാമത്തെ എജുക്കേഷൻ എക്സ്പോ ആണിതെന്ന് യൂനിഗ്രാഡ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ജെ.പി. മേനോൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.