'പാ​ണ​ക്കാ​ട് ത​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള പ​രാ​മ​ർ​ശം മു​ഖ്യ​മ​ന്ത്രി പ​ദ​വി​ക്കു നി​ര​ക്കാ​ത്ത​ത്’

മ​നാ​മ: മ​തേ​ത​ര ഇ​ന്ത്യ​യു​ടെ അം​ബാ​സ​ഡ​റും ഏ​വ​രും ആ​ദ​രി​ക്കു​ന്ന മ​ഹ​നീ​യ വ്യ​ക്തി​ത്വ​ത്തി​നു​ട​മ​യു​മാ​യ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ​ക്കെ​തി​രെ മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ വ​ർ​ഗീ​യ പ​രാ​മ​ർ​ശം അ​ങ്ങേ​യ​റ്റം അ​പ​ല​പ​നീ​യ​വും പൈ​ശാ​ചി​ക​വു​മാ​ണെ​ന്ന് കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ കു​റ്റ​പ്പെ​ടു​ത്തി.

വ​ർ​ഗീ​യ സം​ഘ​ട​ന​യു​ടെ ഒ​രു നേ​താ​വ് പോ​ലും പ​റ​യാ​ൻ മ​ടി​ക്കു​ന്ന ഭാ​ഷ​യി​ൽ കേ​ര​ള​ത്തി​ന്റെ മു​ഖ്യ​മ​ന്ത്രി സം​സാ​രി​ക്കു​ന്ന​ത് മ​തേ​ത​ര ജ​നാ​ധി​പ​ത്യ കേ​ര​ള​ത്തി​നു​ത​ന്നെ അ​പ​മാ​ന​മാ​ണ്. മു​ഖ്യ​മ​ന്ത്രി എ​ന്ന സ്ഥാ​ന​ത്തി​നു​ത​ന്നെ അ​പ​മാ​നം വ​രു​ത്തു​ന്ന​താ​ണ് ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ൾ.

പി​ണ​റാ​യി വി​ജ​യ​ൻ സ്ഥാ​നം രാ​ജി വെ​ച്ചി​ട്ടാ​യി​രു​ന്നു ഇ​ത്ത​രം വി​ല കു​റ​ഞ്ഞ പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തേ​ണ്ടി​യി​രു​ന്ന​തെ​ന്ന് കെ.​എം.​സി.​സി കൂ​ട്ടി​ച്ചേ​ർ​ത്തു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഈ ​വ​ർ​ഗീ​യ പ​രാ​മ​ർ​ശം പി​ൻ​വ​ലി​ച്ചു മാ​പ്പ് പ​റ​യ​ണ​മെ​ന്നും കെ.​എം.​സി.​സി ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - The statement against Panakkad is not match for the post of chief minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.