മനാമ: ഇസ്ലാമിലെ ഒന്നാം ഖലീഫ അബൂബക്കർ സിദ്ദീഖ് (റ) വിനെ പരസ്യമായി അവഹേളിച്ച ദീനിൽ ഒരിക്കലും അനുവദിക്കപ്പെടാത്ത തെറ്റിനെ, പണ്ഡിതോചിതമായി തിരുത്തിയ വിഷയത്തിൽ സമസ്ത കേരള ജംഇയ്യതുൽ ഉലമ കേന്ദ്ര മുശാവറ അംഗം അബ്ദുസ്സലാം ബാഖവി ഉസ്താദിനെതിരെ നിലവാരമില്ലാത്ത ഭാഷയിൽ ആക്ഷേപിച്ച് പ്രസംഗിച്ച കെ.എം. ഷാജിയുടെ നടപടി അതീവ ഗൗരവതരമാണെന്ന് സമസ്ത ബഹ്റൈൻ പ്രസ്താവിച്ചു.
ഇത്തരം നീക്കങ്ങൾ സമസ്തയും മുസ്ലിം ലീഗുമായുള്ള ശക്തമായ ബന്ധത്തിന് വിള്ളൽ ഉണ്ടാക്കാനുള്ള ഗൂഢ ശ്രമമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആദർശത്തിൽ വെള്ളം ചേർത്തുകൊണ്ടുള്ള പ്രവർത്തനവും പ്രസംഗങ്ങളുമായി ആര് രംഗത്തുവന്നാലും അവരെ ആദർശപരമായി നേരിടൽ പണ്ഡിത ധർമമാണെന്നും അത്തരം പണ്ഡിതന്മാരെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ലെന്നും സമസ്ത ബഹ്റൈൻ പ്രസ്താവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.