മനാമ: രാജ്യത്തിനു വേണ്ടി അവസാന തുള്ളി രക്തം പോലും സമർപ്പിച്ച ഇന്ദിര ഗാന്ധിയുടെ സമർപ്പണ ജീവിതം രാജ്യത്തിന് കരുത്തു പകർന്നുവെന്ന് ഒ.ഐ.സി.സി സംഘടിപ്പിച്ച ഇന്ദിര ഗാന്ധി അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു. ലോകത്തിന് മുന്നിൽ രാജ്യത്തെ ആണവ ശക്തിയാക്കി മാറ്റാനും ബാങ്കുകളുടെ ദേശസാത്കരണത്തിലൂടെ സാധാരണക്കാർക്കും പാവപ്പെട്ടവർക്കും സഹായം ലഭ്യമാക്കാനും ഇന്ദിര ഗാന്ധിക്ക് കഴിഞ്ഞു.
രാജ്യത്തിെൻറ അതിർത്തികൾ കാക്കുന്നതോടൊപ്പം രാജ്യത്തിനുള്ളിൽ നിന്ന് രാജ്യത്തിനെതിരെ പ്രവർത്തിക്കുന്നവരെ അമർച്ച ചെയ്യാനും അവർക്ക് സാധിച്ചു. യഥാർഥ രാജ്യസ്നേഹം എന്താണെന്ന് ഇന്ദിര ഗാന്ധിയുടെ ജീവിതം പറഞ്ഞുതരുന്നുവെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
ഒ.ഐ.സി.സി ദേശീയ പ്രസിഡൻറ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ദേശീയ സെക്രട്ടറിമാരായ ജവാദ് വക്കം, മാത്യൂസ് വാളക്കുഴി, മനു മാത്യു, ദേശീയ കമ്മിറ്റി അംഗം ഉണ്ണികൃഷ്ണപിള്ള, ജില്ല പ്രസിഡൻറുമാരായ ജി. ശങ്കരപ്പിള്ള, നസീം തൊടിയൂർ, ജില്ല സെക്രട്ടറി സൽമാനുൽ ഫാരിസ്, ഒ.ഐ.സി.സി നേതാക്കളായ ഗിരീഷ് കാളിയത്ത്, സൈദ്, റോയ് മാത്യു, സുരേഷ് കരുനാഗപ്പള്ളി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.