മനാമ: ദക്ഷിണ കർണാടക സുന്നി സെൻററിന്റെ വാർഷിക കൗൺസിൽ മനാമ കമ്യൂണിറ്റി ഹാളിൽ മജീദ് സഅദിയുടെ അധ്യക്ഷതയിൽ ചേർന്നു. സിദ്ദീഖ് മുസ്ലിയാർ തഴവ ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് യെൻമൂർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. 2023-24 വർഷത്തെ പ്രവർത്തന കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെയും യോഗം തെരഞ്ഞെടുത്തു. പ്രസിഡൻറായി മജീദ് സഅദി പെർള, ജനറൽ സെക്രട്ടറിയായി നൗഷാദ് ഉള്ളാൾ, ട്രഷററായി സത്താർ മഞ്ചേശ്വരം, സീനിയർ വൈസ് പ്രസിഡന്റായി ലത്വീഫ് സജിപ്പ, ഇസ്ഹാഖ് ബേരി, ലത്വീഫ് കാപ്പു, സെക്രട്ടറിമാരായി സിദ്ദീഖ് യെൻമൂർ, കബീർ പക്ഷിക്കരെ, അഷ്റഫ് സുന്നാര, ഇന്റേണൽ ഓഡിറ്ററായി സുബൈർ സുന്നാര, ചീഫ് അഡ്വൈസറായി മുഹമ്മദ് സീതി ഹാജി, ഡെവലപ് കമ്മിറ്റി ചെയർമാനായി അബ്ദുല്ല അലവി എന്നിവരെ തെരഞ്ഞെടുത്തു.
സി.എച്ച്. അഷ്റഫ്. അബൂബക്കർ ബദ്വ, ഹതീം കൂലൂർ, ഹസൻ ബാവ, സൂപ്പി പൈമ്പിച്ചാൽ, സക്കരിയ സഖാഫി, ഇബ്രാഹീം മുസ്ലിയാർ എന്നിവർ സംസാരിച്ചു. കഴിഞ്ഞവർഷം മികച്ച സംഘടനാ പ്രവർത്തനം നടത്തിയ യൂനിറ്റുകൾക്ക് ട്രോഫി നൽകി ആദരിച്ചു. വാർഷിക കൗൺസിലിന് അബൂബക്കർ ഇരിങ്ങണ്ണൂർ നേതൃത്വം നൽകി. നൗഷാദ് ഉള്ളാൾ സ്വാഗതവും അഷ്റഫ് സുന്നാര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.