മനാമ: ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ ബഹ്റൈൻ സന്ദർശനത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീളുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. ബഹ്റൈൻ ഇന്ത്യ എജുക്കേഷനൽ കൾചറൽ ഫോറവും ബി.എം.സിയും സഹകരിച്ചാണ് ആഘോഷ പരിപാടികൾക്ക് രൂപം നൽകിയത്.
സന്ദർശനത്തിന്റെ ഒമ്പതാം വാർഷിക ദിനമായ ഫെബ്രുവരി ആറിന്, ആഘോഷ പരിപാടിയുടെ ലോഗോ പ്രകാശനം ബഹ്റൈൻ മീഡിയ സിറ്റിയിൽ നടത്തി. ഡോ.അബ്ദുൽ കലാം ബഹ്റൈൻ സന്ദർശനത്തിന്റെ മുഖ്യ സംഘാടകനും ബഹ്റൈൻ എജുക്കേഷൻ കൾചറൽ ഫോറം ചെയർമാൻ സോവിച്ചൻ ചേന്നട്ടുശ്ശേരി, ആഘോഷ കമ്മിറ്റിയുടെ ചെയർമാൻ ഡോ. പി.വി. ചെറിയാൻ, ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, കൺവീനർ സൈദ് ഹനീഫ, മോനി ഓടിക്കണ്ടത്തിൽ, ജ്യോതിഷ് പണിക്കർ, അൻവർ നിലമ്പൂർ, വി.രാജീവൻ, പീറ്റർ സോളമൻ, കാത്തു സച്ചിദേവ്, മണിക്കുട്ടൻ ബബീന, തുടങ്ങിയവർ പങ്കെടുത്തു. പത്താം വാർഷിക ആഘോഷത്തോടനുബന്ധിച്ച് ഡോ. അബ്ദുൽ കലാമിന്റെ പ്രസംഗങ്ങളെയും പുസ്തകങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ട് വിവിധ സെമിനാറുകളും കുട്ടികൾക്കും മുതിർന്നവർക്കുമായി ഇന്ത്യ ക്വിസ് പ്രസംഗം, ഇന്ത്യൻ നാഷനൽ ഗ്ലോബൽ പീസ് സെമിനാർ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാർ ,ഗവർണർമാർ, ശാസ്ത്ര-സാഹിത്യ-കല-സ്പോർട്സ് -സാമ്പത്തിക മേഖലയിയുള്ള, ലോകപ്രശസ്തരായ വ്യക്തികൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.