മനാമ: ഐ.സി.ആർ.എഫ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ഡോ. ബാബു രാമചന്ദ്രനെ സീറോമലബാർ സൊസൈറ്റി ആദരിച്ചു.പ്രസിഡൻറ് ചാൾസ് ആലുക്ക പൊന്നാടയണിയിച്ചു. മനുഷ്യരെ സ്നേഹത്തോടെയും ആർദ്രതയോടെയും പരിഗണിക്കുന്ന സംഘടനയാണ് ഐ.സി.ആർ.എഫ് എന്ന് ചാൾസ് ആലുക്ക അഭിപ്രായപ്പെട്ടു.
ബഹ്റൈൻ ഐ.സി.ആർ.എഫ് എന്നും മറ്റു സംഘടനകൾക്ക് മാതൃകയാണെന്ന് ചടങ്ങിൽ സംസാരിച്ച കോർ ഗ്രൂപ് ചെയർമാൻ പോൾ ഉറുവത്ത് പറഞ്ഞു. ഭാരവാഹികളായ മോൻസി മാത്യു, ജോൺ ആലപ്പാട്ട്, ഷിബിൻ സ്റ്റീഫൻ, ലോഫി, ജോജി വർക്കി എന്നിവർ സംസാരിച്ചു.സെക്രട്ടറി സജു സ്റ്റീഫൻ സ്വാഗതവും വൈസ് പ്രസിഡൻറ് പോളി വിതയത്തിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.