എ.പി.എ.ബി വനിതാവേദി സംഘടിപ്പിച്ച ചിത്രരചന മത്സരവിജയികൾ സംഘാടകർക്കൊപ്പം
മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ, (എ.പി.എ.ബി) ബഹ്റൈൻ വനിതാവേദിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ക്ലബിൽവെച്ച് 16 വയസ്സുവരെയുള്ള കുട്ടികളുടെ ചിത്രരചന മത്സരം സംഘടിപ്പിച്ചു. മത്സരം ഗ്രൂപ് തിരിച്ച് A ഗ്രൂപ്പിൽ 6 വയസ്സുവരെയുള്ള കുട്ടികളും, B ഗ്രൂപ്പിൽ 7 മുതൽ 12 വയസ്സുവരെയുള്ളവരും C ഗ്രൂപ്പിൽ 13 മുതൽ 16 വയസ്സുവരെയുള്ളവരും എന്ന രീതിയിൽ മത്സരം നടന്നു.
വനിതാവേദി പ്രസിഡന്റ് ആതിര പ്രശാന്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ലൈഫ് മെന്റർ കോച്ച് ഡോ. അസ്മ മുഹമ്മദ് ഉദ്ഘാടന കർമം നിർവഹിച്ചു.
വനിതാവേദി സെക്രട്ടറി സുനിത നായർ സ്വാഗതവും അസോസിയേഷൻ പ്രസിഡന്റ് ജയ്സൺ കൂടാംപള്ളത്ത്, ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട്, ചാരിറ്റി കോഓഡിനേറ്റൽ ജോർജ് അമ്പലപ്പുഴ എന്നിവർ ആശംസയും അറിയിച്ചു. സുബ്ബലക്ഷ്മി ശ്രീജിത്ത്, സംസമ അബ്ദുൽ ലയിൽ എന്നീ ജഡ്ജസിന്റെ നേതൃത്വത്തിൽ വിജയികളെ തിരഞ്ഞെടുത്തു.
മത്സരവിജയികൾ: എ ഗ്രൂപ്- 1. ആർദ്ര രാജേഷ് , 2. ടെസ്സ ഫ്രാൻസിസ്, 3. അനിരുദ്ധ് ശ്രീറാം. ബി ഗ്രൂപ്- 1. നേഹ ജഗദീഷ്, 2. ഒയിൻഡ്രില ഡേ, 3. ആൻഡ്രിയ സാറ റിജോയ്.
സി ഗ്രൂപ്- 1. അമൃത ജയ്ബുഷ്, 2. ശ്രീഭവാനി വിവേക്, 3. മെഹ്ന ശ്രീനിവാസ്. വിജയികൾക്ക് ഇന്ത്യൻ സ്കൂൾ മുൻ വൈസ് പ്രിൻസിപ്പൽ വിനോദ് എസ്.എ സമ്മാനം നൽകി.
വനിതാവേദി ട്രഷറർ ശാന്തി ശ്രീകുമാർ കൃതജ്ഞത രേഖപ്പെടുത്തി. വനിതാവേദി ജോയന്റ് സെക്രട്ടറി രാജി ശ്രീജിത്ത്, വനിതാവേദി എക്സിക്യൂട്ടിവ് അംഗം മീര മുരളി, വനിതാവേദി അംഗം റ്റിൻസി ലിജോ, എ.പി.എ.ബി വൈസ് പ്രസിഡന്റുമാരായ ഹരീഷ് ചെങ്ങന്നൂർ, ശ്രീകുമാർ കറ്റാനം, സെക്രട്ടറി അനീഷ് മാളികമുക്ക്, ജോ. ട്രഷറാർ സാം കാവാലം, മീഡിയ കോഓഡിനേറ്റർ സുജേഷ് എണ്ണക്കാട്, മെംബർഷിപ് കോഓഡിനേറ്റർ ലിജോ കൈനടി, ആർട്സ് & സ്പോർട്ട് കോഓഡിനേറ്റർ ജുബിൻ ചെങ്ങന്നൂർ, ഹെൽപ്പ് ലൈൻ കോഓഡിനേറ്റർ ശ്രീജിത്ത് ആലപ്പുഴ, എക്സിക്യൂട്ടിവ് അംഗങ്ങൾ ആയ അനിൽ കായംകുളം, പൗലോസ് കാവാലം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.