സാമ്പത്തിക രംഗത്ത്​  കൂടുതൽ തുറന്ന സമീപനം  വേണം –പ്രധാനമന്ത്രി

മനാമ: ലോകസാഹചര്യങ്ങൾക്കനുസൃതമായി സാമ്പത്തിക രംഗത്ത്​ കൂടുതൽ തുറന്ന സമീപനം സ്വീകരിക്കേണ്ടതുണ്ടെന്ന്​ പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ പറഞ്ഞു. മേഖലയിലെ രാജ്യങ്ങളുമായി ​വൻശക്​തികൾ കൂടുതൽ ശക്​തമായ ബന്ധം സ്​ഥാപിക്കുന്ന കാലത്ത്​ ഇത്​ ആവശ്യമാണെന്നും അ​േദ്ദഹം പറഞ്ഞു. ‘ബഹ്​റൈൻ അസോസിയേഷൻ ഒാഫ്​ ബാങ്ക്​സ്​’ ഡയറക്​ടർ ബോർഡ്​ അംഗങ്ങളെ സ്വീകരിച്ച്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാങ്കിങ്​ മേഖലക്ക്​ എല്ലാ പിന്തുണയും നൽകുന്ന സമീപമാണ്​ സർക്കാർ സ്വീകരിച്ചുവരുന്നത്​. രാജ്യത്തി​​െൻറ വികസന പ്രക്രിയയിൽ ധനകാര്യസ്​ഥാപനങ്ങളും ബാങ്കുകളും നിർണായക പങ്കുവഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - economy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.