ഇ​ട​പ്പാ​ള​യം പെ​യി​ന്‍റി​ങ് ആ​ൻ​ഡ് ക്വി​സ് കോ​മ്പ​റ്റീ​ഷ​ൻ സീ​സ​ൺ-6 ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ എ​ല്ലാ സ്കൂ​ളു​ക​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് 2019 മു​ത​ൽ ഇ​ട​പ്പാ​ള​യം ബ​ഹ്‌​റൈ​ൻ ന​ട​ത്തി​വ​രു​ന്ന ചി​ത്ര​ര​ച​ന മ​ത്സ​ര​ത്തി​ന്‍റെ ആ​റാം സീ​സ​ൺ 29ന് ​ന​ദീ​ൻ സ്കൂ​ൾ ബ​ഹ്‌​റൈ​ൻ -ദി​ൽ​മു​നി​യ​യി​ൽ ന​ട​ക്കും. സ​ബ് ജൂ​നി​യ​ർ (6 -9 വ​യ​സ്സ്), ജൂ​നി​യ​ർ (10 -12 വ​യ​സ്സ്), സീ​നി​യ​ർ (13 -15 വ​യ​സ്സ്) എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​രം ന​ട​ത്തു​ന്ന​ത്.

ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തെ മി​ക​ച്ച അ​നു​ഭ​വ​ങ്ങ​ൾ പ്ര​ചോ​ദ​ന​മാ​ക്കി, ഇ​ത്ത​വ​ണ കു​ട്ടി​ക​ൾ​ക്കാ​യി ക്വി​സ് മ​ത്സ​ര​വും​കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ര​ണ്ടു​പേ​ര​ട​ങ്ങു​ന്ന ടീ​മു​ക​ൾ​ക്ക് ക്വി​സ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം.

കു​ട്ടി​ക​ളു​ടെ ക​ലാ​പ​ര​വും വൈ​ജ്ഞാ​നി​ക​വു​മാ​യ വ​ള​ർ​ച്ച​ക്ക് അ​വ​സ​രം ഒ​രു​ക്കി ബ​ഹ്‌​റൈ​നി​ലെ എ​ല്ലാ സ്കൂ​ളു​ക​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ളെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഇ​ട​പ്പാ​ള​യം ബ​ഹ്‌​റൈ​ൻ പ്ര​സി​ഡ​ന്റ് ഫൈ​സ​ൽ ആ​നൊ​ടി​യി​ൽ പ​റ​ഞ്ഞു. കൂ​ടാ​തെ ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളും ഇ​ട​പ്പാ​ള​യ​ത്തോ​ടു പ്ര​ക​ടി​പ്പി​ച്ച വി​ശ്വാ​സ​ത്തി​നും ന​ൽ​കി​യ സ​ഹ​ക​ര​ണ​ത്തി​നും പ്ര​ത്യേ​കം ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

വി​ജ​യി​ക​ൾ​ക്ക് ക്യാ​ഷ് പ്രൈ​സും ആ​ക​ർ​ഷ​ക​മാ​യ മ​റ്റു സ​മ്മാ​ന​ങ്ങ​ളും ന​ൽ​കും. പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​ങ്കാ​ളി​ത്ത സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കും. ര​ജി​സ്ട്രേ​ഷ​ൻ ന​വം​ബ​ർ 27ന് ​അ​വ​സാ​നി​ക്കും. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്ക്, ഇ​ട​പ്പാ​ള​യം ബ​ഹ്‌​റൈ​ൻ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റ് മു​ഖേ​ന​യും ര​ജി​സ്ട്രേ​ഷ​ൻ ലി​ങ്ക് വ​ഴി​യും ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 34539650 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - Edappalayam Painting and Quiz Competition Season-6 Registration started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.