മനാമ: ബഹ്റൈൻ പ്രതിഭ വനിതവേദി വനിതകൾക്കു മാത്രമായി നടത്തിയ ഏകദിന കായികമേള -2024 സിഞ്ചിലുള്ള ഇത്തിഹാദ് ക്ലബിൽ നടന്നു. രാവിലെ ഒമ്പത് മണിക്ക് വിവിധ മേഖലകളെ പ്രതിനിധാനം ചെയ്ത കായിക താരങ്ങളുടെ മാർച്ച് പാസ്റ്റിൽ അഭിവാദ്യം പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത് സ്വീകരിച്ചു. തുടർന്ന് ചടങ്ങിൽ കായിക മേള കൺവീനർ ദീപ്തി രാജേഷ് സ്വാഗതവും വനിത വേദി പ്രസിഡന്റ് ഷമിത സുരേന്ദ്രൻ അധ്യക്ഷയുമായിരുന്നു.
പി. ശ്രീജിത് കായിക മേള ഉദ്ഘാടനം ചെയ്തു. പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, രക്ഷാധികാരി സമിതി അംഗം ഷീബ രാജീവൻ, വനിത വേദി സെക്രട്ടറി റീഗ പ്രദീപ് എന്നിവർ ആശംസ പ്രസംഗം നടത്തി. കായിക മേള ജോയന്റ് കൺവീനർ ഹർഷ ബബീഷ് നന്ദി പറഞ്ഞു.
80 വനിതകൾ പങ്കെടുത്ത ആവേശകരമായ മത്സരങ്ങളിൽ 68 പോയന്റ് വീതം നേടിയ മനാമ- മുഹറഖ് മേഖലകൾ സംയുക്ത ഓവറോൾ ചാമ്പ്യന്മാരായി. 60 പോയന്റ് നേടിയ റിഫാ മേഖല റണ്ണറപ്പ് ട്രോഫി കരസ്ഥമാക്കി. സൽമാബാദ് മേഖല 15 പോയന്റ് നേടി. മുഹറഖ് മേഖലയുടെ റിനി പ്രിൻസ് ഏറ്റവും കൂടുതൽ പോയന്റ് നേടി വ്യക്തിഗത ചാമ്പ്യനായി.
മുഴുവൻ വിജയികൾക്കും മെഡലുകൾ കൈമാറി. മുഹമ്മദ് ഷഹൽ, നീന ഗിരീഷ്, ഷർമിള ഷൈലേഷ്, ഹിലാരി ആൽഡ്രിൻ റൊസാരിയോ എന്നിവർ നാലു മണി വരെ നീണ്ട മത്സരങ്ങൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.