ഗ്യാ​സ്ട്രോ​ണ​മി ടൂ​റി​സം ഒമ്പതാമ​ത് വേ​ൾ​ഡ് ഫോ​റം ഇ​ന്നു​മു​ത​ൽ ബ​ഹ്‌​റൈ​നി​ൽ

മ​നാ​മ: ബ​ഹ്‌​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ് എ​ക്‌​സി​ബി​ഷ​ൻ​സ് അ​തോ​റി​റ്റി (ബി.​ടി.​ഇ.​എ) യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്നും നാ​ളെ​യു​മാ​യി എ​ക്‌​സി​ബി​ഷ​ൻ വേ​ൾ​ഡി​ൽ ഗ്യാ​സ്ട്രോ​ണ​മി ടൂ​റി​സം 9ാമ​ത് വേ​ൾ​ഡ് ഫോ​റം ന​ട​ക്കും. യു.​എ​ൻ വേ​ൾ​ഡ് ടൂ​റി​സം ഓ​ർ​ഗ​നൈ​സേ​ഷ​ൻ (യു.​എ​ൻ.​ഡ​ബ്ല്യു.​ടി.​ഒ), ബ​ഹ്‌​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ് എ​ക്‌​സി​ബി​ഷ​ൻ​സ് അ​തോ​റി​റ്റി (ബി.​ടി.​ഇ.​എ), ബാ​സ്‌​ക് ക​ളി​ന​റി സെ​ന്റ​ർ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന് ടൂ​റി​സം മ​ന്ത്രി​യും ബ​ഹ്‌​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ് എ​ക്‌​സി​ബി​ഷ​ൻ അ​തോ​റി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ണു​മാ​യ ഫാ​ത്തി​മ ബി​ൻ​ത് ജാ​ഫ​ർ അ​ൽ സൈ​റാ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ച്ച​ക്ക് 12.30ന് ​ബ​ഹ്റൈ​ൻ ഷെ​ഫ് ലു​ൽ​വ സൊ​വൈ​ല​യു​ടെ ലൈ​വ് കു​ക്കി​ങ് ഷോ​യോ​ടെ​യാ​ണ് പ​രി​പാ​ടി ആ​രം​ഭി​ക്കു​ക.

19ന് ​വൈ​കു​ന്നേ​രം 5:30ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന ച​ട​ങ്ങി​ൽ ബ​ഹ്‌​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ് എ​ക്‌​സി​ബി​ഷ​ൻ​സ് അ​തോ​റി​റ്റി (ബി.​ടി.​ഇ.​എ) സി.​ഇ.​ഒ സാ​റാ അ​ഹ​മ്മ​ദ് ബു​ഹേ​ജി, യു.​എ​ൻ ടൂ​റി​സം, മി​ഡി​ലീ​സ്റ്റ് റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ ബാ​സ്മ അ​ൽ മെ​യ്മാ​ൻ തു​ട​ങ്ങി​യ വി​ശി​ഷ്ടാ​തി​ഥി​ക​ൾ പ​​ങ്കെ​ടു​ക്കും.

ഫോ​റ​ത്തി​ൽ പാ​ച​ക ക​ല, ഗ്യാ​സ്ട്രോ​ണ​മി ടൂ​റി​സം മേ​ഖ​ല​ക​ളി​ലെ പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ വി​ദ​ഗ്ധ​ർ പ​​ങ്കെ​ടു​ക്കും. ഭ​ക്ഷ​ണ​വും സം​സ്‌​കാ​ര​വും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​മാ​ണ് ഗ്യാ​സ്ട്രോ​ണ​മി. ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ക​യും വി​ള​മ്പു​ക​യും ചെ​യ്യു​ന്ന ക​ല, പ്ര​ത്യേ​ക പ്ര​ദേ​ശ​ങ്ങ​ളി​ലെ പാ​ച​ക​രീ​തി​ക​ൾ, ന​ല്ല ഭ​ക്ഷ​ണ​ത്തി​ന്റെ ശാ​സ്ത്രം എ​ന്നി​വ​യാ​ണ് ഇ​തി​ന്റെ പ​രി​വൃ​ത്ത​ത്തി​ൽ വ​രു​ന്ന​ത്.

ഇ​താ​ദ്യ​മാ​യാ​ണ് മി​ഡി​ലീ​സ്റ്റി​ൽ ഈ ​പ​രി​പാ​ടി ന​ട​ക്കാ​ൻ പോ​കു​ന്ന​ത്. പ്രാ​ദേ​ശി​ക ഉ​ൽ​പാ​ദ​ക​രെ സ​ന്ദ​ർ​ശി​ക്കു​ക, ഭ​ക്ഷ്യ​മേ​ള​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ക, പാ​ച​ക ക്ലാ​സു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ക തു​ട​ങ്ങി​യ മ​റ്റു അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഫോ​റ​ത്തി​ന്റെ ഭാ​ഗ​മാ​യി സ​ഞ്ചാ​രി​ക​ൾ​ക്ക് ല​ഭി​ക്കും.

ഗ്യാ​സ്‌​ട്രോ​ണ​മി ടൂ​റി​സ​ത്തി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ വ​രു​ന്ന മാ​റ്റ​ങ്ങ​ളും ന​വീ​ക​ര​ണ​വും ന​വീ​ക​ര​ണ​വും ബി.​ടി.​ഇ.​എ പി​ന്തു​ട​ർ​ന്നു​വ​രു​ക​യാ​ണ്. ലോ​ക​മെ​മ്പാ​ടും ന​ട​ക്കു​ന്ന ക​ൺ​വെ​ൻ​ഷ​നു​ക​ളി​ലും എ​ക്‌​സി​ബി​ഷ​നു​ക​ളി​ലും പ​​ങ്കെ​ടു​ക്കാ​റു​ണ്ട്. ബ​ഹ്‌​റൈ​നെ പ്ര​മു​ഖ ടൂ​റി​സം മേ​ഖ​ല​യാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള ടൂ​റി​സം ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ് പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ക.

പാ​ച​ക വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് ആ​സ്വാ​ദ്യ​ക​ര​മാ​യ പാ​ച​ക അ​ഭി​രു​ചി​ക​ളു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന സം​യോ​ജ​നം ബ​ഹ്റൈ​നി​ലു​ണ്ട്. സ​മ്പ​ന്ന​മാ​യ പാ​ര​മ്പ​ര്യം, നാ​ഗ​രി​ക​ത​ക​ളു​ടെ​യും സം​സ്‌​കാ​ര​ങ്ങ​ളു​ടെ​യും സം​യോ​ജ​നം, പ്രാ​ദേ​ശി​ക പാ​ച​ക വൈ​വി​ധ്യം, വൈ​വി​ധ്യ​മാ​ർ​ന്ന അ​ഭി​രു​ചി​ക​ൾ എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള രാ​ജ്യ​ത്തി​ന്റെ മി​ക​ച്ച രു​ചി​യും പാ​ച​ക അ​നു​ഭ​വ​വും ഫോ​റം പ​ക​ർ​ന്നു​ന​ൽ​കും. 

Tags:    
News Summary - 9th World Forum on Gastronomy Tourism in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.