മനാമ: കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ പ്രവർത്തന പദ്ധതിയിലുൾപ്പെടുത്തി സംഘടിപ്പിക്കുന്ന ഉംറ യാത്ര സംഘം ബുധനാഴ്ച ഉച്ചക്ക് 12 മണിക്ക് മനാമയിൽനിന്ന് പുറപ്പെടും. മക്ക, മദീന സിയാറത്തിനു ശേഷം 25ന് ബഹ്റൈനിൽ തിരിച്ചെത്തും.
50 പേർ അടങ്ങുന്ന സംഘത്തിൽ തെരഞ്ഞെടുത്ത 15ഓളം പേർക്ക് സൗജന്യമായി ഉംറ ചെയ്യാൻ അവസരം ഒരുക്കിയതായി ഭാരവാഹികൾ പറഞ്ഞു. ഉദാരമതികളുടെ സഹകരണത്തോടെയാണ് 15 പേർക്ക് അവസരം നൽകിയത്. കെ.എം.സി.സി ആസ്ഥാനത് നടന്ന ഉംറ പഠന ക്ലാസ് സംസ്ഥാന ട്രഷറർ കെ.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഷാജഹാൻ പരപ്പൻപൊയിൽ അധ്യക്ഷനായിരുന്നു.
കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ അഷ്റഫ് കെ.പി, ഫൈസൽ കണ്ടീതാഴ, ജില്ല ഭാരവാഹികളായ നസീം പേരാമ്പ്ര, അഷ്റഫ് തോടന്നൂർ, മുഹമ്മദ് ഷാഫി വേളം, മുനീർ ഒഞ്ചിയം എന്നിവർ സന്നിഹിതരായിരുന്നു. ഉംറ അമീർ അബ്ദുർറസാഖ് നദ്വി പഠന ക്ലാസിനു നേതൃത്വം നൽകി. ജില്ല ജനറൽ സെക്രട്ടറി പി.കെ. ഇസ്ഹാഖ് സ്വാഗതവും ട്രഷറർ സുബൈർ കെ.കെ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.