മനാമ: എൽ.എം.ആർ.എ നടപ്പാക്കുന്ന ഇലക്ട്രോണിക് സെറ്റിൽമെന്റ് സേവന ട്രയൽ ലോഞ്ചിങ് നടന്നു. നിയമപരമായി പൂർത്തീകരിക്കാൻ കഴിയുന്ന തർക്കങ്ങളും കേസുകളും പരസ്പര ധാരണയോടെ അനുരഞ്ജനത്തിലെത്തുന്നതാണ് പദ്ധതിയെന്ന് അസി. സി.ഇ.ഒ നൂറ ഈസ മുബാറക് വ്യക്തമാക്കി.
ഈ സേവനങ്ങൾ ട്രയലിനും വിലയിരുത്തലിനും വിധേയമായതിനാൽ സംയോജിതവും ഔദ്യോഗികവുമായും ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ട്രയലിന് തുടക്കമിട്ടിട്ടുള്ളത്.
അടുത്തിടെ ആരംഭിച്ച ഇലക്ട്രോണിക് സേവനങ്ങളിലേക്ക് ഇത് ചേർക്കുന്നതോടെ പൂർണമായ ഓൺലൈൻവത്കരണം എന്ന ലക്ഷ്യത്തിലേക്ക് ഒരു ചുവടുകൂടി വെച്ചതായി അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.