മനാമ: ബഹറൈന്‍ സെൻറ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ഒരു മാസമായി കൗമാരക്കാർക്ക് വേണ്ടി നടത്തിയ ‘സമ്മര്‍ ഫിയസ്റ്റ് ഇമ്പ്രഷന്‍ 2017’ വേനൽക്കാല ക്യാമ്പ് സമാപിച്ചു. സൗത് പാര്‍ക്ക് പാര്‍ട്ടി ഹാളില്‍ നടന്ന പൊതു സമ്മേളനത്തിൽ ഇടവക വികാരി ഫാ. എം.ബി. ജോർജ് അധ്യക്ഷത വഹിച്ചു. ഇടവക സെക്രട്ടറി റെഞ്ചി മാത്യു സ്വാഗതം പറഞ്ഞു.
കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ പരിപാടിയുടെ മാറ്റ് കൂട്ടി. ‘സമ്മര്‍ ഫിയസ്റ്റ് ഇമ്പ്രഷന്‍ 2017’ ഡയറക്ടറായി പ്രവർത്തിച്ച മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നാഗ്പൂര്‍ സെമിനാരി പി.ആര്‍.ഒ ഫാ. ജോബിന്‍ വര്‍ഗീസിന് ഉപഹാരം നല്‍കി. ആക്ടിങ് ട്രസ്റ്റി ബിജു വര്‍ഗീസ്, കോഒാഡിനേറ്റര്‍ ഷാജി ജോജ്, സൂപ്പര്‍വൈസര്‍ സുനു ചെറിയാന്‍ എന്നിവര്‍ സംസരിച്ചു.
കുട്ടികളെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് ക്ലാസ് നടത്തിയത്. കൂടുതല്‍ പോയൻറ് നേടിയ ഗ്രൂപ്പുകള്‍ക്ക് സമ്മാനങ്ങളും പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സർട്ടിഫിക്കറ്റുകളും ഫാ. എം.ബി. ജോർജ് വിതരണം ചെയ്തു. പ്രമോദ് വർഗീസ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.