മനാമ: ത്രിദിന സൗരോർജ സാേങ്കതികവിദ്യ-പരിസ്ഥിതി പ്രദർശനം ബഹ്റൈൻ ഇൻറർനാഷനൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ സെപ്റ്റംബർ 17ന് തുടങ്ങും. ജല-വൈദ്യുതി മന്ത്രി ഡോ. അബ്ദുൽ ഹുസൈൻ മിർസയുടെ രക്ഷാകർതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള പ്രദർശനം നടക്കുന്നത്.
അറബ് ഗേറ്റ് എക്സ്പോസ് ആണ് പ്രദർശനത്തിെൻറ സംഘാടനത്തിന് നേതൃത്വം നൽകുന്നത്. സെപ്റ്റംബർ 17 മുതൽ 19 വരെ നടക്കുന്ന പ്രദർശനത്തിൽ എല്ലാ ജനങ്ങളും പെങ്കടുക്കണമെന്ന് അറബ് ഗേറ്റ് എക്സപോസ് സി.ഇ.ഒ അമീറ ഹസൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സൗരോർജ സാേങ്കതികവിദ്യകളുടെ കേന്ദ്രമായി വികസിക്കുന്നതിന് ഇൗ പ്രദർശനത്തിലൂടെ ബഹ്റൈനെ സഹായിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു. ഹരിത സാമ്പത്തിക അജണ്ടയിലേക്കുള്ള കുതിപ്പിന് ബഹ്റൈന്‍ വലിയ സാധ്യതകളുണ്ടെന്ന് യുനൈറ്റഡ് നാഷൻസ് എൻവയൺമെൻറ് പ്രോഗ്രാം സയൻസ് ഡിവിഷൻ മേഖലാ കോഒാഡിനേറ്റർ ഡോ. റുല ഖൽയൂ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.