മനാമ: കേരളീയ സമാജത്തിൽ സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി നടന്ന മുഖാമുഖം കേരള രാഷ്ട്രീയവും ഭരണവും വികസനുമായി ബന്ധപ്പെട്ട പ്രവാസികളുടെ സംശയ നിവാരണവേദിയായി. ഇന്നലെ കാലത്ത് 11 മണിക്ക് തുടങ്ങിയ മുഖാമുഖം രണ്ടുമണിക്കൂർ നീണ്ടു. വിവിധ സാമൂഹിക സംഘടന നേതാക്കളും പ്രതിനിധികളും സംബന്ധിച്ചു.ചരിത്രവും രാഷ്ട്രീയവും കോർത്തിണക്കിയ കാനത്തിെൻറ മറുപടികളിൽ സംതൃപ്തരായാണ് പരിപാടിക്കെത്തിയവർ പിരിഞ്ഞത്.
കേരളത്തിെൻറ വികസനം സാധ്യമാക്കിയത് കമ്മ്യൂണിസ്റ്റ് സർക്കാറുകൾ മാത്രമാണോ എന്ന സംശയമാണ് സോവിച്ചൻ ചെന്നാട്ടുശ്ശേരി ആദ്യ ചോദ്യമായി ഉന്നയിച്ചത്. തെൻറ കഴിഞ്ഞ ദിവസത്തെ പ്രഭാഷണത്തിൽ കേരളത്തിലെ മൊത്തം സർക്കാറുകളെ കുറിച്ച് സംസാരിക്കുകയായിരുന്നില്ല ലക്ഷ്യമെന്ന് കാനം പറഞ്ഞു. നാടിനെ മാറ്റിമറിച്ച സുപ്രധാന നടപടികളും നിയമങ്ങളും അതിന് നേതൃത്വം നൽകിയ സർക്കാറുകളുമാണ് പരാമർശ വിധേയമായത്. അതുകൊണ്ടാണ് പി.കെ.വാസുദേവൻ നായരുടെ പേരുപോലും പറയാതിരുന്നത്. 57ലെ മന്ത്രിസഭയും 70^77ലെ അച്യുതമേനോൻ മന്ത്രിസഭയുമാണ് കേരളത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നത്. കേരളത്തിെൻറ വികസനത്തിൽ കമ്മ്യൂണിസ്റ്റുകൾ നൽകിയ സംഭാവന അനിഷേധ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാർ പ്രസ്താവനകളും മറ്റും നടത്തുേമ്പാൾ മര്യാദലംഘിക്കുന്ന ഭാഷാപ്രയോഗങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ അവർക്ക് പെരുമാറ്റച്ചട്ടം ഏർപ്പെടുത്തിക്കൂടെയെന്ന നിർദേശം ഉന്നയിച്ച എടത്തൊടി ഭാസ്കരെൻറ ചോദ്യത്തോട് പ്രതികരിക്കവെ, ഇൗ കാര്യത്തിൽ സ്വയം നിയന്ത്രണമാകും നല്ലതെന്ന് കാനം പറഞ്ഞു. കേരളത്തിന് എന്തിനോടും നെഗറ്റീവ് സമീപനമാണ് എന്നത് അപവാദം മാത്രമാണ്. ജി.എസ്.ടി ആദ്യമായി ചർച്ചയായേപ്പാൾ അതിനോട് വിമർശനാത്മക നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചത്. അത് ഫെഡറൽ സ്വാതന്ത്രത്തെ നശിപ്പിക്കുമെന്നാണ് ഇടതുപക്ഷം പാർലമെൻറിൽ പറഞ്ഞത്.ഇന്നത് നടപ്പാക്കുന്ന നരേന്ദ്ര മോദി അപ്പോൾ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നു. അദ്ദേഹവും ഇതേ നിലപാടാണ് എടുത്തത്. പുതിയ സാഹചര്യത്തിൽ തീരുമാനവുമായി സഹകരിക്കാനാണ് ഇടതുപക്ഷം തീരുമാനിച്ചിട്ടുള്ളത്. എന്നാൽ, ജി.എസ്.ടി വഴി നികുതി വ്യവസ്ഥയും കേമ്പാളവും കുത്തഴിഞ്ഞ അവസ്ഥയിലാണ്.
കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ വിപ്ലവപാത, കാർഷിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങൾ ആർ.പവിത്രൻ ഉന്നയിച്ചു. കേരളത്തിൽ കാർഷിക മേഖലയുടെ ആധുനികവത്കരണം നടപ്പാക്കാനാകാതെ പോയത് പ്രതിസന്ധികളെ രൂക്ഷമാക്കിയതായി കാനം പറഞ്ഞു. 10 ലക്ഷം ഹെക്ടർ ഭൂമിയിൽ കൃഷിയുണ്ടായിരുന്നത് രണ്ട് ലക്ഷം ഹെക്ടറായി കുറഞ്ഞു. നിലവിലുള്ള കാർഷിക പ്രതിസന്ധിക്ക് നമുക്കെല്ലാം ഉത്തരവാദിത്തമുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പിളർപ്പുണ്ടായ സമയത്തെ സാഹചര്യം ഇപ്പോഴില്ല. എന്നാൽ എന്തുകൊണ്ട് യോജിക്കുന്നില്ല എന്ന ചോദിച്ചാൽ, അത് എന്തുകൊണ്ടാണ് പിളർന്നത് എന്ന മറുപടി ഒഴിവാക്കാനാണ് എന്ന് കാനം സരസമായി മറുപടി പറഞ്ഞു.
ഇടതുപക്ഷത്തിെൻറ പരിസ്ഥിതി നിലപാട്, കാനം പ്രതിപക്ഷത്തിനുവേണ്ടി സംസാരിക്കുന്നു തുടങ്ങിയ ആരോപണത്തെക്കുറിച്ചുള്ള പ്രതികരണം എന്നിവയാണ് അനിൽ വേേങ്കാട് ഉന്നയിച്ചത്.ഇടതുപക്ഷത്തിെൻറ പൊതുനിലപാടാണ് എല്ലാ കാലത്തും സ്വീകരിച്ചുവരുന്നതെന്ന് കാനം പറഞ്ഞു. ആ നിലപാട് ഭരണത്തിലുള്ളതുകൊണ്ട് മാറുന്നില്ല. നിലമ്പൂരിൽ മാവോയിസ്റ്റുകൾ എന്ന് ആരോപിച്ച് രണ്ടുപേരെ വെടിവെച്ചുകൊന്നു. ആ വിഷയത്തിൽ ഉടൻ സർക്കാറിന് പിന്തുണ പ്രഖ്യാപിക്കുകയാണ് രമേശ് ചെന്നിത്തല ചെയ്തത്.എന്നാൽ, കേരളത്തിൽ മാവോയിസ്റ്റുകൾ ഒരു ഭീഷണിയല്ലെന്നും ഇവിടെ ഏറ്റുമുട്ടൽ കൊലകൾ പ്രോത്സാഹിപ്പിക്കരുതെന്നുമുള്ള നിലപാടാണ് സി.പി.െഎ എടുത്തത്. അത് പ്രഖ്യാപിത ഇടത് നിലപാടാണ്. അത് ആവർത്തിക്കുക മാത്രമാണ് ചെയ്ത്. ക്വാറികളുടെ ദൂര പരിധി കുറച്ചത് ചെറുകിടക്കാരുടെ ജീവിതോപാധിയെ പഴയ നിബന്ധന ബാധിക്കുന്നു എന്നതിനാലാണ്. ഇത് വൻകിട ക്വാറികൾക്കുള്ള ലൈസൻസ് അല്ല.
വീരേന്ദ്രകുമാറിെൻറ ഇടതുപക്ഷത്തേക്കുള്ള മടക്കത്തെ കുറിച്ച് ബഷീർ അമ്പലായി ചോദ്യം ഉന്നയിച്ചു. ഇടതുമുന്നണി വിട്ടവർ തിരിച്ചുവരണമെന്നാണ് പാർട്ടിനിലപാടെന്നും ആഗോളവത്കരണ വിരുദ്ധ നിലപാടുള്ള വീരേന്ദ്രകുമാർ തിരിച്ചെത്തുന്നത് നല്ലതാണെന്നും കാനം പറഞ്ഞു.മറ്റൊരു ചോദ്യത്തോട് പ്രതികരിക്കവെ, നഴ്സുമാരുടെ സമരത്തിൽ അവരുടെ ആവശ്യങ്ങൾെക്കാപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. വർഗീസ് കാരക്കൽ, സുനിൽ, കെ.സി.ഫിലിപ്പ്, അഡ്വ.വി.കെ.തോമസ്, നിബു നൈനാൻ, വിനയചന്ദ്രൻ, അനിൽ, അജിത് മാത്തൂർ തുടങ്ങിയവരും ചോദ്യങ്ങൾ ഉന്നയിച്ചു. പ്രവാസികൾക്ക് രേഖകളും മറ്റും ശരിയാക്കാൻ വില്ലേജ് ഒാഫിസ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പ്രത്യേക പരിഗണന ലഭിക്കേണ്ടതിെൻറ ആവശ്യകത, ഉപഭോക്താക്കളുടെ അവകാശങ്ങൾ ഉറപ്പാക്കൽ, വൈദ്യുതി പ്രതിസന്ധി, കെ.എസ്.ആർ.ടിയിലെ പ്രശ്നങ്ങൾ,കയ്യേറ്റക്കാരും കുടിയേറ്റക്കാരും തമ്മിലുള്ള വിത്യാസങ്ങൾ, മൂന്നാർ നടപടി, ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം, ദലിത് സംഘടനകളുടെ കേരള വികസന മാതൃകയോടുള്ള വിയോജിപ്പ് തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ചയായി. സമാജം പ്രസിഡൻറ് പി.വി.രാധാകൃഷ്ണപിള്ള, സെക്രട്ടറി എൻ.കെ.വീരമണി എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.