‘പ്രതിഭ’ ബാലവേദിയുടെ നേതൃത്വത്തിൽ കുട്ടികൾ ഒത്തുചേർന്നു

മനാമ: ‘പ്രതിഭ’ ബാലവേദിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി വിവിധ പരിപാടികൾ നടത്തി. പ്രതിഭ ഹാളിൽ നടന്ന പരിപാടിയിൽ 15 വയസ്​ വരെ പ്രായക്കാരായ 50 ഒാളം പേർ പ​െങ്കടുത്തു. ഒരാൾ മറ്റൊരാളെ പരിചയപ്പെടുത്തിയാണ്​ പരിപാടിക്ക് തുടക്കം കുറിച്ചത്. തുടർന്ന്​ പാട്ടും കളികളും ഓർമ്മ ശക്തി പരീക്ഷണങ്ങളും കടം കഥ അവതരണവും നടന്നു. വിവിധ വിഷയങ്ങളിൽ കുട്ടികൾ സ്​കിറ്റ്​ അവതരിപ്പിച്ചു. ‘ലൈംഗിക പീഡനം’എന്ന വിഷയത്തിൽ പ്രായത്തി​​​െൻറ അടിസ്​ഥാനത്തിൽ നടന്ന ബോധവത്​കരണ ക്ലാസ്​​ ശിവകീർത്തി നയിച്ചു.ബിന്ദു റാം, മിജോഷ്​, ശ്രദ്ധ, നിഹാരിക, ഷീജ വീരമണി, വിജിന, ലിവിൻ,  ഡി.സലീം, ഷീബ രാജീവ്​, ബാലവേദി കൺവീനർ പ്രജിൽ എന്നിവർ നേതൃത്വം നൽകി.
 

Tags:    
News Summary - events-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.