മനാമ: സീറോ മലബാർ സൊസൈറ്റിയുടെ (സിംസ്) നേതൃത്വത്തിൽ കുട്ടികൾക്കായുള്ള വേനൽ ക്യാമ്പ് വിവിധ പരിപാടികളുമായി സജീവമായി. ചിത്രരചന, പെയിൻറിങ്, പാട്ട്, നൃത്തം, കരാട്ടെ, വ്യക്തിത്വവികസനം, വിനോദയാത്ര തുടങ്ങി വിവിധങ്ങളായ പരിപാടികളാണ് നടക്കുന്നത്. ജോസ് ചാലിശ്ശേരിയാണ് ക്യാമ്പ് കോഓർഡിനേറ്റർ. ഷേർളി ഡേവിഡ്, എം.എൽ.ജോയി എന്നിവരും നേതൃത്വം നൽകുന്നു.ഇത് രണ്ടുമാസം നീണ്ടുനിൽക്കും. വിവിധ മേഖലകളിൽ കഴിവുതെളിയിച്ച 15പേരാണ് ക്ലാസുകളുടെയും മറ്റും ചുമതല വഹിക്കുന്നത്.
ആഗസ്റ്റിൽ നടക്കുന്ന ക്യാമ്പിെൻറ ഗ്രാൻറ് ഫിനാലെയിൽ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിക്കും. ഇതിനായി കലാപരിപാടികളുടെ പരിശീലനം തുടങ്ങിയിട്ടുണ്ട്.
തോമസ് ജോൺ ആണ് ഇതിന് നേതൃത്വം നൽകുന്നത്. ആഗസ്റ്റിൽ ക്യാമ്പിൽ ചേരാൻ താൽപര്യമുള്ളവർക്ക് ‘സിംസ്’ ഒാഫിസുമായി ബന്ധപ്പെടാമെന്ന് ആക്ടിങ് പ്രസിഡൻറ് പി.ടി.ജോസഫ്, സെക്രട്ടറി ഇൻ ചാർജ് അമൽ ജോ ആൻറണി എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.