മനാമ: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, അറബി ഭാഷ സമരരക്തസാക്ഷി അനുസ്മരണം കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യന്‍ ക്ലബിൽ നടന്നു. നിറഞ്ഞ സദസിൽ നടന്ന പരിപാടി കെ.എം.സി.സി സംസ്ഥാന പ്രസിഡൻറ് എസ്.വി. ജലീല്‍ ഉദ്ഘാടനം ചെയ്തു.ഏറനാട് എം.എൽ.എ പി.കെ. ബഷീര്‍ മുഖ്യ പ്രഭാഷണം നടത്തി. ഹംസ ദാരിമി അമ്പലക്കടവ് അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു. എല്ലാം ശരിയാക്കും എന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന ഇടതുപക്ഷം സ്വയം ശരിയാകാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് പി.കെ.ബഷീര്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിസര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമ പദ്ധതികളെല്ലാം ഈ സര്‍ക്കാര്‍ ഇല്ലായ്മ ചെയ്യുകയാണ്.
രാജ്യം ഫാഷിസ്റ്റ് ഭീഷണി നേരിടുന്ന കാലമാണിത്. ഇതിനിടയിലും മുസ്‌ലിം ലീഗ് ദേശീയ തലത്തില്‍ കൈവരിക്കുന്ന മുന്നേറ്റം പ്രതീക്ഷ നിര്‍ഭരമാണെന്നും അദ്ദേഹം പറഞ്ഞു.മലപ്പുറം ജില്ല കമ്മിറ്റി നടപ്പാക്കി വരുന്ന ‘റഹ്മ’ 2016-17 ജീവകാരുണ്യ പദ്ധതികളുടെ രണ്ടാം ഘട്ട പ്രഖ്യാപനവും പരിപാടിയില്‍ നടന്നു.
അനാഥരുടെ സമൂഹ വിവാഹം, കാന്‍സര്‍^വൃക്ക രോഗികള്‍ക്കുള്ള സഹായം, ബഹ്‌റൈനിലെ ലേബര്‍ ക്യാമ്പുകളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്, അപകടത്തില്‍ തളര്‍ന്നു കിടക്കുന്ന രോഗികള്‍ക്കുള്ള ധനസഹായം, തീരദേശ മേഖലയിലെ അനാഥർക്കുള്ള പെരുന്നാള്‍ വസ്ത്രങ്ങള്‍, നിര്‍ധന പ്രവാസികൾക്ക് പെന്‍ഷന്‍, നിര്‍ധന വിധവകൾക്ക് തയ്യൽ മെഷിന്‍ എന്നിവയാണ് പരിഗണനയിലുള്ളത്.
സംസ്ഥാന ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍, ഒ.െഎ.സി.സി ആക്ടിങ് പ്രസിഡൻറ് ലത്തീഫ് ആയഞ്ചേരി, ചെമ്പൻ ജലാൽ, എസ്.എം.അബ്ദുൽ വാഹിദ് എന്നിവർ ആശംസ പ്രസംഗം നടത്തി. ജില്ലാ പ്രസിഡൻറ് സലാം മമ്പാട്ടുമൂല അധ്യക്ഷത വഹിച്ചു. ജില്ലാ ജന. സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ അഞ്ചച്ചവിടി സ്വാഗതം പറഞ്ഞു. മൗസല്‍ മൂപ്പന്‍ ഖിറാഅത്ത് നടത്തി.ഷംസുദ്ദീന്‍ വളാഞ്ചേരി, റിയാസ് വെള്ളച്ചാല്‍, ഷാഫി കൊട്ടയാക്കല്‍, ഉമ്മര്‍ മലപ്പുറം, അഷ്‌റഫ് കൊണ്ടോട്ടി, മാനു തുവ്വൂര്‍, സുലൈമാന്‍ മംഗലം, ഗഫൂര്‍ കാളികാവ്, ഷിഹാബ് നിലമ്പൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.