മനാമ: ബഹ്റൈനിലെ ദീർഘ കാലത്തെ പ്രവാസത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുന്ന വി.ടി അബ്ദുറഹ്മാൻ, വാളിയിൽ കുട്ട്യാലി എന്നിവർക്ക് ബഹ്റൈൻ കീഴ്പയ്യൂർ മഹല്ല് കമ്മിറ്റി യാത്രയയപ്പ് നൽകി. ഒാൺലൈനിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ രക്ഷാധികാരി പി.കെ.കെ അബ്ദുല്ല അധ്യക്ഷത വഹിച്ചു.
സെൻട്രൽ മഹല്ല് പ്രസിഡൻറ് കാരേക്കണ്ടി പോക്കർ ഹാജി ഉദ്ഘാടനം ചെയ്തു. ജന. സെക്ര. ടി.എം.സി മൊയ്തി സ്വാഗതവും ട്രഷറർ കെ.ടി റിയാസ് നന്ദിയും പറഞ്ഞു.വിവിധ ജി.സി.സി മഹല്ല് പ്രതിനിധികളും സംസാരിച്ചു. വി.ടി അബ്ദുറഹ്മാന് ടി.കെ സലാമും കുട്ട്യാലിക്ക് ഷാഫി കമ്മനയും മൊമെേൻറാ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.