മനാമ: ഫാമിലി ബിസിനസ് സമ്മിറ്റ് വ്യവസായ, വാണിജ്യമന്ത്രി അബ്ദുല്ല ആദിൽ ഫഖ്റു ഉദ്ഘാടനം ചെയ്തു. കെ.പി.എം.ജി മിഡിലീസ്റ്റ് കമ്പനിയുടെ കീഴിൽ നടത്തിയ പരിപാടി ‘പൈതൃകങ്ങളെ സംരക്ഷിക്കുന്നതിന്’ എന്ന പ്രമേയത്തിലായിരുന്നു സംഘടിപ്പിച്ചത്. മേഖലയിലെ വിവിധ ഫാമിലി ബിസിനസ് സംരംഭകരുടെ സാന്നിധ്യം കൊണ്ട് പരിപാടി ശ്രദ്ധേയമായി. ഫാമിലി ബിസിനസ് സംരംഭകരിൽ ഓൺലൈൻ വ്യാപാരം വ്യാപിപ്പിക്കുന്നതിനും അതുവഴി രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ പങ്കാളിയാകുന്നതിന് സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വ്യാപാര മേഖലയിൽ വിവിധ കുടുംബങ്ങളുടെ പങ്ക് ബഹ്റൈനിൽ സുവിദിതമാണെന്നും പാരമ്പര്യ വാണിജ്യ മേഖലയെ ശക്തിപ്പെടുത്തുന്നതിൽ അവരുടെ സാന്നിധ്യം ഒഴിച്ചു കൂടാനാകാത്തതാണെന്നും അദ്ദേഹം വിലയിരുത്തി. ഉച്ചകോടിയിലൂടെ വിവിധ കമ്പനികളും പുതിയ സംരംഭകരുമായി പങ്കാളികളാകാനും വ്യാപാര കരാറുകൾ ഉറപ്പിക്കാനും സാധിക്കുമെന്ന് കെ.പി.എം.ജി കമ്പനി ചെയർമാൻ ഹരീഷ് ഗോപിനാഥ് വ്യക്തമാക്കി. പരമ്പരാഗത കുടിൽ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഭാവി പദ്ധതികൾ ആവിഷ്കരിക്കാനും ഉച്ചകോടി വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.