മനാമ: 25 വർഷത്തെ പ്രവാസ ജീവിതത്തിനുശേഷം, നാട്ടിലേക്കു മടങ്ങി പോകുന്ന ബഹ്റൈൻ തെക്കെപ്പുറം സമുന്നത നേതാവും, പൊതുരംഗത്തെ സജീവ വ്യക്തിത്വവുമായ ദിൽഷൗദ് കെ.പിക്ക് ബഹ്റൈൻ തെക്കെപ്പുറം കൂട്ടായ്മയുടെ നേതൃത്വത്തിൽ ദിയാർ അൽ മുഹറഖിൽ യാത്രയയപ്പ് നൽകി.
രണ്ടായിരത്തിൽ ബഹ്റൈനിലെത്തിയ അദ്ദേഹം അൽജസീറയിൽനിന്നും ഹോൾസെയിൽ ഡിവിഷൻ അസിസ്റ്റന്റ് സെയിൽസ് മാനേജറായാണ് വിരമിക്കുന്നത്.
നാട്ടിൽ വിദ്യാർഥിയായിരിക്കുമ്പോൾതന്നെ പുരോഗമന പ്രസ്ഥാനത്തോടൊപ്പം സഞ്ചരിച്ച ദിൽഷൗദ് കഴിഞ്ഞ ഇരുപത് വർഷത്തോളമായി ബഹ്റൈൻ തെക്കെപ്പുറം കൂട്ടായ്മയിലെ സജീവ സാന്നിധ്യമായിരുന്നു.
ഈ കാലയളവിൽ നൂറുകണക്കിന് നിരാലംബർക്ക് അത്താണിയായി പ്രവർത്തിക്കാൻ കഴിഞ്ഞ ചാരിതാർഥ്യവുമായാണ് അദ്ദേഹം ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുന്നത്.
പവിഴദ്വീപിനെ എന്നും നന്ദിയോടെ സ്മരിക്കുമെന്ന് ദിൽഷൗദ് മറുപടി പ്രസംഗത്തിൽ പറഞ്ഞു. ശഹബീസ് പി.വി അധ്യക്ഷത വഹിച്ചു. ഗുൽസാർ മൊമെന്റോയും ബഹ്റൈൻ തെക്കേപ്പുറം കൂട്ടായ്മയുടെ പാരിതോഷികം നിശാബും ദിൽഷൗദിന് കൈമാറി. സമീർ മുച്ചുന്തി സ്വാഗതവും ഗുൽസാർ റഫീഖ് ഈസ എന്നിവർ ആശംസകൾ നേരുകയും നവാസ് ടി.വി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.