മനാമ: ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയെ പ്രതിനിധീകരിച്ച് ബഹ്റൈന്‍ ഫോര്‍ സീസണ്‍സ് ഹോട്ടലില്‍ വേള്‍ഡ് ബിസിനസ് ഏഞ്ചല്‍സ് ഇന്‍വെസ്റ്റ്മെന്റ് ഫോറം 2024 ധനകാര്യ മന്ത്രി ശൈഖ് സല്മാന് ബിന്‍ ഖലീഫ ആല് ഖലീഫ ഉദ്ഘാടനം ചെയ്തു.
രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നേതൃത്വത്തിലും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ പിന്തുണയോടെയും രാജ്യത്തെ നിക്ഷേപ സൗഹൃദ അന്തരീക്ഷം ശക്തമായതായി അദ്ദേഹം ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു.
സംരംഭകത്വത്തിന്റെയും നിക്ഷേപ വളര്‍ച്ചയുടെയും പ്രധാന ചാലകശക്തിയായി ജി.സി.സി രാജ്യങ്ങള്‍ മാറി. സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും പ്രതീക്ഷ നല്കുന്ന അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും, ആഗ്രഹിച്ച സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സംരംഭങ്ങളും പരിപാടികളും അവതരിപ്പിക്കുന്നതിനുള്ള ഒരു പ്രധാന വേദിയെന്ന നിലയില്‍ വേള്‍ഡ് ബിസിനസ് ഏഞ്ചല്‍സ് ഇന്‍വെസ്റ്റ്മെന്റ് ഫോറത്തിന്റെ പ്രാധാന്യം അദ്ദേഹം അടിവരയിട്ടു പറഞ്ഞു.
ശരിയായ നിക്ഷേപങ്ങള്‍ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കും. സാമ്പത്തിക വളര്‍ച്ച, നീതി, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ലോകമെമ്പാടുമുള്ള ബിസിനസുകള്‍ക്ക് നിക്ഷേപ അവസരങ്ങള്‍ വിപുലീകരിക്കുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എസ്.എം.ഇ) ധനസഹായ ചട്ടക്കൂടുകള്‍ സ്ഥാപിക്കുന്നതിന് ആഗോള പങ്കാളിത്തത്തിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ജി.സി.സിയിൽവെച്ച് നടക്കുന്ന സമ്മേളനത്തിന് ആദ്യമായാണ് ബഹ്റൈൻ ആതിഥേയത്വം വഹിക്കുന്നത്. ‘മൊബിലൈസിങ് സയൻസ് ആൻഡ് ടെക്നോളജി പാർക്ക്സ് ഫോർ ഫിനാൻഷ്യൽ ഇൻക്ലൂഷൻ’ എന്നതായിരുന്നു ഈ വർഷത്തെ സമ്മേളനത്തിന്റെ ആഗോള പ്രമേയം.
എയ്ൻജൽ ഇൻവെസ്റ്റേഴ്സ്, ആഗോള സ്റ്റാർട്ടപ്പ് സംരംഭകർ, ചെറുകിട വ്യവസായ സംരംഭകർ, സാമ്പത്തിക ധനകാര്യ വിദഗ്ധന്മാർ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. സംരംഭകത്വത്തിൽ വനിതാ നേതൃത്വം, ശാസ്ത്ര സാങ്കേതിക വിദ്യ, സ്റ്റാർട്ടപ്പുകൾക്കുള്ള ധനസഹായം തുടങ്ങിയ വിഷയങ്ങളിൽ സമ്മേളനം ദിശാസൂചകമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.