മനാമ: സന്ദർശക വിസയിലെത്തി രോഗബാധിതയായ കോട്ടയം സ്വദേശിനിയെ സാമൂഹികപ്രവർത്തകർ ഇടപെട്ട് നാട്ടിലെത്തിച്ചു. രണ്ടരമാസം മുമ്പാണ് ഇവർ ജോലിതേടിയെത്തിയത്. ജോബ് വിസയിലേക്ക് മാറാൻ ശ്രമിച്ചെങ്കിലും മെഡിക്കൽ ടെസ്റ്റിൽ പരാജയപ്പെട്ടു. പരിശോധനയിൽ മുമ്പേ വന്ന മഞ്ഞപ്പിത്തം കരളിനെ ബാധിച്ചതായും കണ്ടെത്തി.
വിസ തീരുന്നതിന് ഇനി കുറച്ചു ദിവസങ്ങൾ മാത്രമുള്ള ഇവർക്ക് കൂടുതൽ ചികിത്സ ആവശ്യമായിരുന്നു. നാട്ടിലേക്ക് പോകാൻ സാമ്പത്തികമായി പ്രയാസപ്പെട്ട ഇവരെ ബഹ്റൈൻ കേരള സോഷ്യൽ ഫോറവും (ബി.കെ.എസ്.എഫ്) കോട്ടയം ജില്ല പ്രവാസി കൂട്ടായ്മയും ചേർന്ന് യാത്രാടിക്കറ്റും ഗൾഫ് കിറ്റും നൽകി.
സൽമാനിയയിൽ വെച്ച് അൻവർ കണ്ണൂർ, മണിക്കുട്ടൻ, സലീം നമ്പ്ര, സുഭാഷ് അങ്ങാടിക്കൽ, കാസിം പാടത്തകായിൽ, ഷെമീർ സലീം, സുമീ ഷെമീർ എന്നിവർ ചേർന്ന് ഇവർക്ക് സഹായം കൈമാറി. നാട്ടിൽ എയർപോർട്ടിൽനിന്നും കോട്ടയത്തെ വീട്ടിലേക്കുള്ള ടാക്സി സംവിധാനവും ഏർപ്പാടാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.