മനാമ: പ്രവാസി ഫുട്ബാൾ ക്ലബുകൾക്കിടയിൽ പ്രശസ്തരായ എഫ്.സി മനാമ ‘ചാമ്പ്യൻസ് കപ്പ് ഫുട്ബാൾ 2023’ എന്ന പേരിൽ 8 സൈഡ് മത്സരം സംഘടിപ്പിക്കുന്നു.
ഡിസംബർ 14, 15, 17 തീയതികളിൽ ഹൂറ അൽ തിയൽ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. എഫ്.സി മനാമ സംഘടിപ്പിക്കുന്ന മൂന്നാമത് ഫുട്ബാൾ മത്സരമാണ് ഹൂറയിൽ അരങ്ങേറുന്നത്. കരുത്തരായ ആറ് ടീമുകൾ ഏറ്റുമുട്ടും.
മുൻ സന്തോഷ് ട്രോഫി ഗോവ പ്ലെയറും സ്പോർട്ടിങ് എഫ്.സി പ്ലെയറുമായ സച്ചിൻ നയിക്കുന്ന സാൽസെറ്റ് എഫ്.സി, മുൻ മലപ്പുറം ഡിസ്ട്രിക്ട് സീനിയർ പ്ലെയറും അഖിലേന്ത്യ ടീമായ ഫിറ്റ്വെൽ കോഴിക്കോടിനും വേണ്ടി കളിച്ച ഹസ്സൻ നയിക്കുന്ന കെ.എം.സി.സി.സി, അഖിലേന്ത്യ ടീമായ ഉഷാ എഫ്.സിക്കു വേണ്ടി കളിച്ച അപ്പു നയിക്കുന്ന ഗ്രോ ഫിസി, മുൻ തുരുവനന്തപുരം ഡിസ്ട്രിക് ലീഗ് പ്ലെയറായ വർഗീസ് നയിക്കുന്ന മറീന എഫ്.സി, അഖിലേന്ത്യ ടീമായ അൽ മിനാർ വളാഞ്ചേരിക്ക് വേണ്ടി കളിച്ച ഹബീബ് നയിക്കുന്ന ഗോസി എഫ്.സി, ഇല്യാസ് നയിക്കുന്ന യുവ കേരള എന്നീ ടീമുകൾ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.