മനാമ: ബഹ്റൈൻ കേരള നേറ്റിവ് ബാൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് ഫെഡറേഷൻ കപ്പ് നാടൻ പന്തുകളി മത്സരം ഈ മാസം 27 മുതൽ ന്യൂ സിഞ്ച് മൈതാനിയിൽ ആരംഭിക്കുന്നു. ടൂർണമെന്റിലെ വിജയികൾക്ക് കെ.ഇ. ഈശോ (ജോയ്) ഈരേച്ചേരിൽ എവർ റോളിങ് ട്രോഫിയും കരിമ്പനത്തറ എബ്രഹാം കോർഎപ്പിസ്കോപ്പ മെമ്മോറിയൽ എവർറോളിങ് ട്രോഫിയും കാഷ് അവാർഡും ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് എം.സി കുരുവിള, മണ്ണൂർ മെമ്മോറിയൽ എവർറോളിങ് ട്രോഫിയും കാഷ് അവാർഡും സമ്മാനിക്കും. കൂടാതെ ടൂർണമെന്റിലെ മികവുറ്റ താരങ്ങൾക്ക് വ്യക്തിഗത സമ്മാനങ്ങളും നൽകും. മണർകാട്, കുഴിമറ്റം, പുതുപ്പള്ളി, ചിങ്ങവനം, മീനടം, ചമ്പക്കര ടീമുകൾ ടൂർണമെന്റിൽ ഏറ്റുമുട്ടുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.