മനാമ: ബഹ്റൈൻ കേരള നേറ്റിവ് ബാൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ കെ.ഇ. ഈശോ ഈരേച്ചേരിൽ എവർറോളിങ് ട്രോഫിക്കുവേണ്ടിയും എബ്രഹാം കോർ എപിസ്കോപ്പ കരിമ്പനത്തറ മെമ്മോറിയൽ എവർറോളിങ് ട്രോഫിക്കുവേണ്ടിയും എം.സി. കുരുവിള മണ്ണൂർ മെമ്മോറിയൽ എവർറോളിങ് ട്രോഫിക്കും കാഷ് അവാർഡിനും വേണ്ടിയുള്ള മൂന്നാമത് ഫെഡറേഷൻ കപ്പ് നാടൻ പന്തുകളി മത്സരത്തിന്റെ സെമി ഫൈനൽ വെള്ളിയാഴ്ച സിഞ്ചിലുള്ള അൽ അഹലി ക്ലബ് മൈതാനിയിൽ നടക്കും.
ഉച്ച 12.30ന് ആരംഭിക്കുന്ന ആദ്യ സെമി ഫൈനൽ മത്സരത്തിൽ മണർകാട് ടീം കെ.എൻ.ബി.എ ചിങ്ങവനത്തിനെയും ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന രണ്ടാം സെമി ഫൈനൽ മത്സരത്തിൽ പുതുപ്പള്ളി ടീം ചമ്പക്കര ടീമിനെയും നേരിടും.
ഫൈനൽ മത്സരം 17ന് ഉച്ച 1.30ന് അൽ അഹലി ക്ലബ് മൈതാനിയിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.