മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്റൈൻ ചാപ്റ്റർ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഡിസംബർ 10ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സ്, കിങ് ഹമദ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ ബ്ലഡ് ബാങ്കുകളിൽ 200ൽ അധികം പേർ രക്തം ദാനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വാർഷികാഘോഷത്തിെൻറ ഭാഗമായി രക്തദാനവുമായി ബന്ധപ്പെട്ട് അയക്കുന്ന സന്ദേശങ്ങൾ ബഹ്റൈൻ ചാപ്റ്ററിെൻറ ഒഫിഷ്യൽ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യും. അതിൽനിന്നും ഏറ്റവും കൂടുതൽ ലൈക്കും ഷെയറും ലഭിക്കുന്നവർക്ക് സമ്മാനങ്ങൾ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഒന്നാം സമ്മാനം 10,001 രൂപയും 5,001 രൂപയുമാണ്. അയക്കുന്ന ആളിെൻറ പേര്, സ്ഥലം, ഫോൺ നമ്പർ, ഫോട്ടോ എന്നിവ സഹിതം 39125828, 39407353, 38365466 എന്നീ നമ്പറുകളിൽ സന്ദേശങ്ങൾ അയക്കാം. ഡിസംബർ 10നു നടക്കുന്ന രക്തദാന ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കും ഇൗ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.