മനാമ: റോയൽ ബഹ്റൈനി എയർ ഫോഴ്സിെൻറ നാല് യുദ്ധ വിമാനങ്ങൾ തങ്ങളുടെ വ്യോമ പരിധി ലംഘിച്ചെന്ന ഖത്തറിെൻറ ആരോപണം ബഹ്റൈൻ നിഷേധിച്ചു. ഡിസംബർ ഒമ്പതിന് യുദ്ധവിമാനങ്ങൾ തങ്ങളുടെ അതിർത്തിൽ അതിക്രമിച്ചുകടന്നു എന്നാണ് ഖത്തർ ആരോപിച്ചത്. എന്നാൽ, ആരോപണം അടിസ്ഥാനരഹിതവും ഉത്തരവാദിത്തമില്ലാത്തതും ആണെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
റോയൽ ബഹ്റൈനി എയർഫോഴ്സിെൻറയും അമേരിക്കയുടെയും രണ്ട് വീതം എഫ് -16 യുദ്ധ വിമാനങ്ങൾ ഡിസംബർ ഒമ്പതിന് സൗദി അറേബ്യയുടെ വ്യോമ മേഖലയിൽ നടന്ന സൈനിക അഭ്യാസത്തിൽ പെങ്കടുത്തിരുന്നതായി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. സൈനിക അഭ്യാസം പൂർത്തിയാക്കി വൈകീട്ട് 3.50ഓടെ നാല് വിമാനങ്ങളും സൗദി അറേബ്യയുടെ വ്യോമ പരിധി കടന്ന് ബഹ്റൈനിലേക്ക് മടങ്ങി. ഇൗസ എയർ ബേസിലാണ് ഇൗ വിമാനങ്ങൾ ഇറങ്ങിയത്.
സൈനിക അഭ്യാസത്തിൽ പെങ്കടുക്കുന്ന വിമാനങ്ങൾ തിരിച്ചുവരാൻ സ്ഥിരമായി ഉപയോഗിക്കുന്ന വ്യോമപാതയാണ് ഇത്. യാത്രക്കിടയിൽ ഖത്തറിെൻറ വ്യോമപരിധിയിൽ വിമാനങ്ങൾ കടന്നിട്ടില്ല. മറ്റു രാജ്യങ്ങളുടെ വ്യോമ പരിധി ലംഘിക്കാതിരിക്കാൻ റോയൽ ബഹ്റൈനി എയർഫോഴ്സ് വൈമാനികർ സൂക്ഷ്മത പാലിക്കാറുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.