മനാമ: ഇന്ത്യയിൽ നിന്നുള്ള മുൻനിര കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടായ ഫിറ്റ്ജീ അടുത്ത അധ്യയന വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു. സയൻസ്, മാത്തമാറ്റിക്സ് വിഷയങ്ങളിലെ പരിശീലനത്തിന് ഡിസംബർ നാല്, 27 തീയതികളിൽ ഓൺലൈനായി നടക്കുന്ന പ്രവേശന പരീക്ഷയിൽ മികവ് തെളിയിക്കുന്നവർക്കാണ് പ്രവേശനം.
പ്രവേശന പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് രണ്ടാഴ്ചത്തെ സൗജന്യ ഡെമോ ക്ലാസുകളും നൽകും. കഴിഞ്ഞ 14 വർഷമായി ബഹ്‌റൈനിൽ പ്രവർത്തിക്കുന്ന ഫിറ്റ്ജീ ഏഴ് മുതൽ 12 വരെയുള്ള ഗ്രേഡുകളിലെ സി.ബി.എസ്.ഇ വിദ്യാർഥികൾക്കാണ് പരിശീലനം നൽകുന്നത്. സി.ബി.എസ്.ഇ ബോർഡ് പരീക്ഷകൾ, ഐ.ഐ.ടി-ജെ.ഇ.ഇ മെയിൻ, അഡ്വാൻസ്ഡ് പരീക്ഷകളിൽ മികച്ച റാങ്കുകാരെ സൃഷ്ടിക്കുന്ന ഫിറ്റ്ജീ അടുത്തിടെ നീറ്റ്/മെഡിക്കൽ പ്രവേശന പരീക്ഷകൾക്കായുള്ള പരിശീലനവും ആരംഭിച്ചിട്ടുണ്ട്.
പ്രവേശന പരീക്ഷക്ക് ഗൂഗ്ൾ ഫോം വഴി രജിസ്റ്റർ ചെയ്യണം: https://docs.google.com/forms/d/1zUSZniG7v3M6U0k0G0ulaetq7hctROSKLuH0Y3IVrwE/edit?ts=619bf57e and submit
കൂടുതൽ വിവരങ്ങൾക്ക് +973 33383567 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.