??????? ??????????????? ???????????????

ഒ​രു തീ​പ്പൊ​രി മ​തി...

സ​ന്തോ​ഷ​വും സ​മാ​ധാ​ന​വും അ​ല​യ​ടി​ക്കേ​ണ്ട​വ​യാ​ണ്​ ന​മ്മു​ടെ വീ​ടു​ക​ൾ. കു​ഞ്ഞു​ങ്ങ​ളു​െ​ട ക​ളി​ചി​രി​ക​ളും കു​സൃ​തി​ക​ളു​മൊ​ക്കെ​യാ​ണ്​ വീ​ടു​ക​ളെ സ​ജീ​വ​മാ​ക്കു​ന്ന​ത്. എ​ന്നാ​ൽ, ന​മ്മു​ടെ വീ​ടു​ക​ളു​െ​ട സു​ര​ക്ഷി​ത​ത്വം എ​ത്ര​ത്തോ​ള​മു​ണ്ടെ​ന്ന്​ ആ​ലോ​ചി​ച്ചി​ട്ടു​ണ്ടോ? ചെ​റി​യൊ​രു തീ​പ്പൊ​രി മ​തി എ​ല്ലാ സ​ന്തോ​ഷ​ങ്ങ​ളും കെ​ടു​ത്താ​ൻ. അ​ശ്ര​ദ്ധ​​യോ​ടെ​യു​ള്ള പാ​ച​ക​വും പു​ക​വ​ലി​യു​മെ​ല്ലാം വ​ലി​യ വി​പ​ത്തു​ക​ളാ​യി മാ​റാ​ൻ ഒ​രു നി​മി​ഷം മ​തി. വീ​ടി​​െൻറ സു​ര​ക്ഷി​ത​ത്വ​ത്തി​​െൻറ കാ​ര്യ​ത്തി​ൽ ഒ​രു വീ​ഴ്​​ച​യും പാ​ടി​ല്ലെ​ന്നാ​ണ്​ സ​മീ​പ​കാ​ല​ത്തു​ണ്ടാ​യ തീ​പി​ടി​ത്ത​ങ്ങ​ൾ ന​മ്മെ ഒാ​ർ​മി​പ്പി​ക്കു​ന്ന​ത്. 
 

അ​ടു​ക്ക​ള​ക്കാ​ര്യം അ​ത്ര നി​സ്സാ​ര​മ​ല്ല
പ​ല അ​ടു​ക്ക​ള​ക​ളി​ലും ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലാ​യി​രി​ക്കും. ഒ​രു അ​ടു​ക്കും ചി​ട്ട​യു​മി​ല്ലാ​ത്ത ഇൗ ​അ​ടു​ക്ക​ള​ക​ൾ ദു​ര​ന്തം ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്ന​വ​യാ​ണെ​ന്ന്​ മ​റ​ക്ക​രു​ത്. സ്​​റ്റൗ​വി​ൽ ഭ​ക്ഷ​ണം വേ​വി​ക്കാ​ൻ വെ​ച്ച്​ ദൂ​രെ പോ​കു​ന്ന​വ​രു​മു​ണ്ട്. അ​ല്ലെ​ങ്കി​ൽ ടി.​വി കാ​ണാ​നോ ഫോ​ൺ വി​ളി​ക്കാ​നോ പോ​കും. തി​രി​ച്ചു​വ​രു​േ​മ്പാ​ൾ ഭ​ക്ഷ​ണം റെ​ഡി ആ​യി​ക്കോ​ളും; സ​മ​യം ലാ​ഭി​ക്കാം എ​ന്ന്​ ക​രു​തി​യാ​ണ്​ ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത്. മി​ക്ക​പ്പോ​ഴും ഉ​ദ്ദേ​ശി​ച്ച​തു​പോ​ലെ ത​ന്നെ കാ​ര്യ​ങ്ങ​ൾ ന​ട​ക്കു​മെ​ങ്കി​ലും ചി​ല​പ്പോ​ൾ അ​പ​ക​ട​ക​ര​മാ​കും. ആ ​ഒ​രു ദി​വ​സ​ത്തെ ദു​ര​ന്തം ജീ​വി​ത​ത്തി​ലെ സ​ന്തോ​ഷ​മെ​ല്ലാം ഇ​ല്ലാ​താ​ക്കു​ന്ന​താ​യേ​ക്കാം. 
അ​ടു​ക്ക​ള​യി​ൽ​നി​ന്ന്​ പു​റ​ത്തേ​ക്ക്​ ​​േപാ​കേ​ണ്ടി​വ​രു​ക​യാ​ണെ​ങ്കി​ൽ സ്​​റ്റൗ​ ഒാ​ഫാ​ക്കി വേ​ണം പോ​കാ​ൻ. സ്​​റ്റൗ​വി​ൽ വെ​ച്ചി​ട്ടു​ള്ള പാ​ത്ര​ങ്ങ​ൾ മാ​റ്റി​വെ​ക്കാ​നും ശ്ര​ദ്ധി​ക്ക​ണം. യു.​എ​സ്​ നാ​ഷ​ന​ൽ ഫ​യ​ർ പ്രൊ​ട്ട​ക്​​ഷ​ൻ അ​സോ​സി​യേ​ഷ​​െൻറ ക​ണ​ക്ക​നു​സ​രി​ച്ച്,​ അ​ടു​ക്ക​ള​യി​ലെ തീ​പി​ടി​ത്ത​ത്തി​​െൻറ പ്ര​ധാ​ന കാ​ര​ണം അ​ടു​ത്ത്​ ആ​ളി​ല്ലാ​തെ ഭ​ക്ഷ​ണം സ്​​റ്റൗ​വി​ൽ വെ​ച്ച്​ വേ​വി​ക്ക​ു​ന്ന​താ​ണ്. 

സ്​​റ്റൗ​വ്​ വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ന്ന കാ​ര്യ​ത്തി​ലും ചി​ല​ർ വീ​ഴ്​​ച വ​രു​ത്താ​റു​ണ്ട്. മാ​ലി​ന്യം നി​റ​ഞ്ഞ സ്​​റ്റൗ​വ്​ തീ​പി​ടി​ത്ത​ത്തി​ന്​ കാ​ര​ണ​മാ​കാം. കു​ടും​ബ​മാ​യ​ല്ലാ​തെ താ​മ​സി​ക്കു​ന്ന​വ​രാ​ണ്​ ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ അ​ശ്ര​ദ്ധ കാ​ണി​ക്കു​ന്ന​ത്. മി​ക്​​സി പോ​ലു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളി​ലേ​ക്കു​ള്ള വ​യ​ർ, ഡി​ഷ്​ ട​വ​ൽ, പേ​പ്പ​ർ ട​വ​ൽ തു​ട​ങ്ങി​യ​വ സ്​​റ്റൗ​വി​​െൻറ അ​ടു​ത്തു​ണ്ടാ​കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. വ​സ്​​ത്ര​ങ്ങ​ളും ത​ല​മു​ടി​യും പോ​ലും തീ​പി​ടി​ത്ത​ത്തി​ന്​ കാ​ര​ണ​മാ​കാം. പാ​ച​കം ചെ​യ്യു​േ​മ്പാ​ൾ അ​യ​ഞ്ഞ വ​സ്​​ത്ര​ങ്ങ​ൾ ധ​രി​ക്കു​ന്ന​ത്​ അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തും. അ​ടു​ക്ക​ള​യി​ൽ മ​തി​യാ​യ വാ​യു​സ​ഞ്ചാ​രം ഉ​റ​പ്പു​വ​രു​ത്തു​ക​യും വേ​ണം. 
കു​ട്ടി​ക​ൾ അ​ടു​ക്ക​ള​യി​ൽ ക​യ​റു​േ​മ്പാ​ൾ ര​ക്ഷി​താ​ക്ക​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. ഗാ​സ്​ സ്​​റ്റൗ, ഒാ​വ​ൻ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ക്കാ​ൻ കു​ട്ടി​ക​ളെ അ​നു​വ​ദി​ക്കു​ക​യും ചെ​യ്യ​രു​ത്. 

വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ളി​ൽ ജാ​ഗ്ര​ത വേ​ണം
വീ​ടു​ക​ളി​ലെ വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​േ​മ്പാ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ചൂ​ടു​കാ​ല​ങ്ങ​ളി​ൽ വീ​ടു​ക​ളി​ലെ തീ​പി​ടി​ത്ത​ത്തി​ന്​ കാ​ര​ണ​ങ്ങ​ൾ പ​ല​താ​ണ്. ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​തും ത​ക​രാ​റു​ള്ള​തു​മാ​യ വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ളാ​ണ്​ ഇ​തി​ലെ മു​ഖ്യ വി​ല്ല​ൻ. അ​തി​നാ​ൽ, വൈ​ദ്യു​തി ക​ണ​ക്​​ഷ​നു​ക​ൾ സു​ര​ക്ഷി​ത​മാ​ണെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്ത​ണം. അ​മി​ത​മാ​യ ലോ​ഡി​ന്​ കാ​ര​ണ​മാ​കു​ന്ന രീ​തി​യി​ൽ വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തും ഒ​ഴി​വാ​ക്ക​ണം. നി​ല​വാ​ര​മി​ല്ലാ​ത്ത എ​ക്​​സ്​​റ്റ​ൻ​ഷ​ൻ കോ​ർ​ഡു​ക​ളാ​ണ്​ മ​റ്റൊ​രു വി​ല്ല​ൻ. ഹീ​റ്റ​ർ, ഒാ​വ​ൻ എ​ന്നി​വ പ്ര​വ​ർ​ത്തി​പ്പി​ക്കു​േ​മ്പാ​ൾ എ​ക്​​സ്​​റ്റ​ൻ​ഷ​ൻ കോ​ർ​ഡി​ന്​ അ​മി​ത ലോ​ഡ്​ താ​ങ്ങേ​ണ്ടി​വ​രു​ന്നു. 

മു​റി​യി​ൽ ഹീ​റ്റ​റു​ക​ളു​ടെ തൊ​ട്ട​ടു​ത്ത്​ ഇ​രി​ക്കു​ന്ന​തും ക​ർ​ട്ട​ൻ, കി​ട​ക്ക, വ​സ്​​ത്ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഹീ​റ്റ​റി​​െൻറ അ​ടു​ത്ത്​ വെ​ക്കു​ന്ന​തും അ​പ​ക​ട​ക​ര​മാ​ണ്. അ​ട​ച്ചി​ട്ട മു​റി​യി​ൽ ഹീ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കു​േ​മ്പാ​ൾ കാ​ർ​ബ​ൺ​ഡൈ​യോ​ക്​​സൈ​ഡ്​ ശ്വ​സി​ച്ച്​ മ​ര​ണം വ​രെ സം​ഭ​വി​ക്കാം. ചൂ​ട്​ കൂ​ടി​യ​തി​നാ​ൽ ഇ​പ്പോ​ൾ എ​യ​ർ ക​ണ്ടീ​ഷ​ന​റു​ക​ളു​ടെ ഉ​പ​യോ​ഗ​വും ഗ​ണ്യ​മാ​യി വ​ർ​ധി​ച്ചി​ട്ടു​ണ്ട്. എ​യ​ർ ക​ണ്ടീ​ഷ​ന​റു​ക​ൾ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ച്ച്​ വൃ​ത്തി​യാ​യി സൂ​ക്ഷി​ക്ക​ണം. ഇ​വ കൂ​ടു​ത​ൽ നേ​രം ​പ്ര​വ​ർ​ത്തി​ക്കു​ക​യോ ചൂ​ടാ​വു​ക​യോ ചെ​യ്യു​േ​മ്പാ​ൾ ഷോ​ർ​ട്​ സ​ർ​ക്യൂ​ട്ട്​ മൂ​ലം തീ​പി​ടി​ത്ത​മു​ണ്ടാ​കാം. വോ​ൾ​േ​ട്ട​ജി​ൽ കൂ​ടെ​ക്കൂ​ടെ​യു​ണ്ടാ​കു​ന്ന വ്യ​തി​യാ​ന​വും എ​യ​ർ ക​ണ്ടീ​ഷ​ന​ർ അ​മി​ത​മാ​യി ചൂ​ടാ​കു​ന്ന​തി​ന്​ കാ​ര​ണ​മാ​കും. മ​തി​യാ​യ എ​ർ​ത്തി​ങ്​ ക​ണ​ക്​​ഷ​ൻ ഇ​ല്ലാ​ത്ത​ത്​ അ​പ​ക​ടം  ക്ഷ​ണി​ച്ചു​വ​രു​ത്തു​മെ​ന്ന​ത്​ മ​റ​ക്ക​രു​ത്. 

പു​ക​വ​ലി​യും സൂ​ക്ഷി​ക്ക​ണം
ഒ​രു ചെ​റി​യ തീ​പ്പൊ​രി മ​തി വ​ലി​യ തീ​പി​ടി​ത്ത​തി​നും അ​തു​വ​ഴി വ​ൻ ദു​ര​ന്ത​ത്തി​നും വ​ഴി​വെ​ക്കാ​ൻ. പു​ക​വ​ലി​ക്കു​ന്ന​വ​രി​ൽ ചി​ല​രു​ടെ ശീ​ല​മാ​ണ്​ ക​ട്ടി​ലി​ൽ കി​ട​ന്ന്​ പു​ക​വ​ലി​ക്കു​ക എ​ന്ന​ത്. സി​ഗ​ര​റ്റി​ൽ​നി​ന്നു​ള്ള ചെ​റി​യൊ​രു തീ​പ്പൊ​രി വ​ഴി പു​ത​പ്പി​ലും കി​ട​ക്ക​യി​ലും തീ​പി​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ൽ, ക​ട്ട​ലി​ൽ കി​ട​ന്നു​ള്ള പു​ക​വ​ലി ഒ​ഴി​വാ​ക്ക​ണം. മൊ​ബൈ​ൽ ഫോ​ണി​ലും ടാ​ബ്​​ലെ​റ്റി​ലും ലാ​പ്​​ടോ​പ്പി​ലും ഉ​പ​യോ​ഗി​ക്കു​ന്ന ലി​ഥി​യം അ​യേ​ൺ ബാ​റ്റ​റി​ക​ൾ അ​മി​ത​മാ​യി ചൂ​ടാ​കു​േ​മ്പാ​ൾ തീ​പി​ടി​ത്ത​ത്തി​ന്​ കാ​ര​ണ​മാ​കു​ന്നു. അ​തി​നാ​ൽ, ഉ​റ​ങ്ങു​േ​മ്പാ​ൾ ഇൗ ​ഉ​പ​ക​ര​ണ​ങ്ങ​ൾ ചാ​ർ​ജ്​ ചെ​യ്യാ​ൻ വെ​ക്ക​രു​ത്. ആ​ളു​ക​ൾ അ​ടു​ത്തി​ല്ലെ​ങ്കി​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ പ്ല​ഗി​ൽ​നി​ന്ന്​ ഉൗ​രി​യി​ട​ണം. സോ​ഫ പോ​ലു​ള്ള പ്ര​ത​ല​ങ്ങ​ളി​ൽ ലാ​പ്​​ടോ​പ്​ ഉ​പ​യോ​ഗി​ക്കു​ന്ന​തും ഒ​ഴി​വാ​ക്ക​ണം. മെ​ഴു​കു​തി​രി ഉ​പ​യോ​ഗി​ക്കു​േ​മ്പാ​ൾ വീ​ണു​പോ​കാ​ത്ത ത​ര​ത്തി​ൽ ഉ​റ​പ്പി​ച്ച്​ വെ​ക്ക​ണം. തീ​പി​ടി​ക്കു​ന്ന വ​സ്​​തു​ക്ക​ൾ അ​ടു​ത്തി​ല്ലെ​ന്നും ഉ​റ​പ്പു​വ​രു​ത്ത​ണം. കു​ട്ടി​ക​ൾ തീ​പ്പെ​ട്ടി​യോ ലൈ​റ്റ​റോ എ​ടു​ത്ത്​ ക​ളി​ക്കു​ന്ന​ത്​ പ്രോ​ത്സാ​ഹി​പ്പി​ക്ക​രു​ത്. ഒാ​രോ മു​റി​യി​ൽ​നി​ന്നും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ര​ക്ഷ​പ്പെ​ടു​ന്ന​തി​ന്​ ര​ണ്ട്​ മാ​ർ​ഗ​ങ്ങ​ളെ​ങ്കി​ലും ക​ണ്ടെ​ത്തി​യി​രി​ക്ക​ണം. തീ​പി​ടി​ത്ത​മു​ണ്ടാ​യാ​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക്​ എ​ല്ലാ​വ​ർ​ക്കും സു​ര​ക്ഷി​ത​മാ​യി ഒ​ത്തു​ചേ​രാ​ൻ ക​ഴി​യു​ന്ന ഒ​രു​സ്​​ഥ​ലം വീ​ടി​ന്​ പു​റ​ത്തും​ ക​ണ്ടു​വെ​ക്ക​ണം. തീ​പി​ടി​ത്ത​മു​ണ്ടാ​യാ​ൽ സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ളെ​ക്കു​റി​ച്ച്​ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രെ​യും ബോ​ധ​വ​ത്​​ക​രി​ക്ക​ണം. 
(തു​ട​രും)

Tags:    
News Summary - fire-hasan abdulla-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.