മന്ത്രി സജി ചെറിയാൻ നിയുക്ത ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ സന്ദർശിച്ചപ്പോൾ

മത്സ്യബന്ധനം: ഇന്ത്യ-ബഹ്റൈൻ സഹകരണ സാധ്യത പരിശോധിക്കുമെന്ന് മന്ത്രി സജി ചെറിയാൻ

മനാമ: കേരളീയ സമാജം ഓണാഘോഷത്തിന്റെ ഭാഗമായി ബഹ്റൈനിൽ എത്തിയ കേരള സാംസ്കാരിക മത്സ്യ ബന്ധന വകുപ്പ് മന്ത്രി സജി ചെറിയാൻ നിയുക്ത ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ സന്ദർശിച്ചു. സമുദ്ര തീരവും മത്സ്യ ബന്ധനവും സമാന സവിശേഷതകളായ കേരളവും ബഹ്റൈനും തമ്മിൽ മത്സ്യബന്ധനമേഖലയിൽ പരസ്പര സഹകരണത്തിന് വലിയ സാധ്യതകൾ ഉണ്ടെന്ന് മന്ത്രി പറഞ്ഞു.

ഈ വിഷയത്തിൽ സഹകരിക്കാവുന്ന മേഖലകൾ കണ്ടെത്തി പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനെ കുറിച്ച് മന്ത്രി അംബാസഡറുമായി ചർച്ച നടത്തി. ഇന്ത്യയും സവിശേഷമായി കേരളവും ബഹ്റൈനും തമ്മിലുള്ള ആഴത്തിലുള്ള സാംസ്കാരിക വിനിമയത്തെ ബലപ്പെടുത്തുന്ന കാര്യം ഗൗരവമായി പരിഗണിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യൻ അധ്യാപകരുടെ ചില ആശങ്കകൾ പരിഹരിക്കാനുള്ള അനുഭാവപൂർണമായ സമീപനത്തിന് ശ്രമിക്കണമെന്ന്  നിയുക്ത അംബാസഡറുമായുള്ള ചർച്ചയിൽ മന്ത്രി ആവശ്യപ്പെട്ടു. ഇന്ത്യൻ എംബസി സന്ദർശിച്ച മന്ത്രിയോടൊപ്പം കേരളീയ സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണപിള്ളയും അനുഗമിച്ചു.

Tags:    
News Summary - Fisheries: Minister Saji Cherian says India-Bahrain cooperation possibility will be explored

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT