മനാമ: ഇന്നലെ ഉച്ചക്ക് 1.30ന് ബഹ്റൈനിൽ നിന്ന് കോഴിക്കോട്^കൊച്ചിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർഇന്ത്യ എക്സ്പ്രസ് സാേങ്കതിക തകരാറിനെ തുടർന്ന് റദ്ദാക്കി. വിമാനം തകരാറുകൾ പരിഹരിച്ച് ഇന്ന് ഉച്ചക്ക് 2.45 ന് പുറപ്പെടുമെന്ന് എയർ ഇന്ത്യ അധികൃതർ ‘ഗൾഫ് മാധ്യമ’
ത്തോട് പറഞ്ഞു. 70 ശതമാനത്തോളം യാത്രക്കാരുണ്ടായിരുന്ന വിമാനമാണ് യാത്ര പുറപ്പെടും മുമ്പായി റദ്ദാക്കപ്പെട്ടത്. രണ്ട് മണിക്കൂറോളം മുമ്പ് തന്നെ ബോർഡിങ് പാസ് കൊടുക്കുകയും എമിഗ്രേഷനും മറ്റ് നടപടി ക്രമങ്ങളും പൂർത്തീകരിച്ച് യാത്രക്കാർ വിമാനത്തിൽ കയറുന്നതിനായി ബസുകളിൽ കയറി റൺവേയിലേക്ക് തിരിക്കുകയും ചെയ്തിരുന്നു. ഇതിൽ ഒരു ബസിൽ നിന്നുള്ള യാത്രക്കാർ വിമാനത്തിൽ കയറുകയും ചെയ്തു.
കുറച്ച് കഴിഞ്ഞാണ് വിമാനത്തിന് സാേങ്കതിക തകരാർ ഉണ്ടെന്നും യാത്ര വൈകും എന്ന അറിയിപ്പും വന്നത്. തുടർന്ന് യാത്രക്കാരെ വിമാനത്തിൽ നിന്നിറക്കി വിമാനത്താവളത്തിലേക്ക് എത്തിച്ചു. സാേങ്കതിക തകരാർ പരിഹരിക്കാൻ ആവശ്യമായ സമയം വേണ്ടിവരുമെന്ന് മനസിലാക്കിയപ്പോൾ, ഫ്ലൈറ്റ് റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. ഇത് അറിഞ്ഞതോടെ അത്യാവശ്യക്കാരായ നിരവധി യാത്രക്കാർ ഏറെ ആശങ്കയിലായി. തുടർന്ന് പലരും തങ്ങളുടെ യാത്ര മുടങ്ങിയത് നാട്ടിലേക്ക് ബന്ധുക്കളെ വിളിച്ചറിയിച്ചു. യാത്രികർക്ക് ഭക്ഷണം, താമസ സൗകര്യങ്ങൾ വിമാന കമ്പനി ഏർപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.