മനാമ: ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന ഏറ്റവും വലിയ നവീകരണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നിടങ്ങളില്‍ നമ്പര്‍ രേഖപ്പെടുത്തുന്ന േജാലി നടന്നുകൊണ്ടിരിക്കുന്നതായും ഇതുവഴി പെട്ടെന്നുതന്നെ വിമാനങ്ങള്‍ കണ്ടുപിടിക്കാനും ഉടനടി പുറപ്പെടാനും സഹായിക്കുമെന്ന് ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനി വൃത്തങ്ങള്‍ പറഞ്ഞു. അന്താരാഷ്ട്ര ഏവിയേഷന്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പാര്‍ക്കിങ് നമ്പറുകള്‍ ഇട്ടു കൊണ്ടിരിക്കുന്നത്. പുതിയ പാസഞ്ചര്‍ ടെര്‍മിനലിെൻറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.
കൂടുതല്‍ വിമാനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തിലാണ് പുതിയ ടെര്‍മിനല്‍ പണിതുകൊണ്ടിരിക്കുന്നത്. ഇത് തുറന്നു പ്രവര്‍ത്തനമാരംഭിക്കുന്നതോടെ കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുമെന്നും കരുതുന്നു. നിലവിലുള്ള എ,ബി,സി,ഡി എന്ന ക്രമത്തിന് പകരമാണ് നമ്പറിങ് സമ്പ്രദായം കൊണ്ടുവരുന്നത്. വിമാനങ്ങള്‍ക്ക് വേഗത്തില്‍ ഇന്ധനം നിറക്കാനും ഇതുവഴി സാധിക്കുമെന്ന് നവീകരണകാര്യ സാങ്കേതിക ചീഫ് എക്സിക്യൂട്ടിവ് അബ്ദുല്ല ജനാഹി വെളിപ്പെടുത്തി. കൂടുതല്‍ വിമാനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനും വര്‍ഷംതോറും 1,30,000 സര്‍വിസുകൾ നടത്താനും സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം പുതിയ പാസഞ്ചർ ടെർമിനലിെൻറ ഉദ്ഘാടനം 2020 ആദ്യപാദത്തിനുള്ളിൽ നടക്കുമെന്ന് ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രി കമൽ ബിൻ അഹമ്മദ് മുഹമ്മദ് കഴിഞ്ഞ ദിവസം അറിയിച്ചു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ ഉത്തരവിെൻറ അടിസ്ഥാനത്തിലാണിത്. പുതിയ പാസഞ്ചർ ടെർമിനലിെൻറ ഉദ്ഘാടനത്തെക്കുറിച്ച് ആലോചിക്കാനുള്ള ദേശീയ കമ്മിറ്റിയുടെ യോഗം നടന്നിരുന്നു. യോഗത്തിൽ സിവിൽ ഏവിയേഷൻ കാര്യ, വിമാനത്താവള, പാസ്പോർട്ട്, എമിഗ്രേഷൻ, കംസ്റ്റസ് അതോറിറ്റി പ്രതിനിധികളും വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന വിവിധ കമ്പനികൾ, ബഹ്റൈൻ എയർപോർട്ട് കമ്പനി (ബി.എ.സി) എന്നിവയുടെ ഉദ്യോഗസ്ഥരും പ്രതിനിധികളും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.