മനാമ: ബഹ്റൈൻ കേരളീയ സമാജത്തിെൻറ ആഭിമുഖ്യത്തിലുള്ള നാല് ചാർേട്ടഡ് വിമാനങ്ങളും വിജയകരമായി ദൗത്യം പൂർത്തിയാക്കി. വെള്ളിയാഴ്ച മുടങ്ങിയ എയർ ഇന്ത്യ എക്സ്പ്രസിെൻറ രണ്ട് വിമാനങ്ങളും ശനിയാഴ്ച കോഴിക്കോേട്ടക്കും കൊച്ചിയിലേക്കും സർവിസ് നടത്തി. ഗൾഫ് എയറിെൻറ രണ്ട് വിമാനങ്ങൾ വെള്ളിയാഴ്ച കൊച്ചിയിലേക്ക് പോയിരുന്നു.
നാല് വിമാനങ്ങളിലുമായി ആകെ 690 പേരാണ് നാട്ടിലെത്തിയത്.അടുത്ത മൂന്ന് ചാർേട്ടഡ് വിമാനങ്ങളുടെ ബുക്കിങ് കേരളീയ സമാജം ആരംഭിച്ചു. കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്കാണ് സർവിസ് നടത്തുന്നതെന്ന് സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള പറഞ്ഞു. സമാജത്തിെൻറ ഫേസ്ബുക് പേജ് വഴി ബുക്കിങ്ങിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഗർഭിണികൾ, രോഗികൾ, ജോലി നഷ്ടമായവർ തുടങ്ങിയവരുടെ അഭ്യർഥനകൾ പരിഗണിച്ചാണ് ചാർേട്ടഡ് വിമാനങ്ങൾക്ക് സമാജം മുൻകൈ എടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.