മനാമ: ബഹ്റൈനിലേക്കുള്ള വിമാന സർവീസുകൾ ചുരുക്കാനുള്ള തീരുമാനം പ്രാബല്യത്തിലായതോടെ വ്യാഴാഴ്ച ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള ടിക്കറ്റിന് എയർ ഇന്ത്യ എക്സ്പ്രസ് ഇൗടാക്കിയത് കനത്ത നിരക്ക്. കോഴിക്കോേട്ടക്കുള്ള യാത്രക്ക് 187.80 ദിനാറാണ് ഇൗടാക്കിയത്. 30 കിലോ ഫ്രീ ബാഗേജ് ആണെങ്കിൽ 190.80 ദിനാറാണ് നിരക്ക്. വെള്ളിയാഴ്ച 106.80 ദിനാറാണ് ടിക്കറ്റിന് നൽകേണ്ടത്. അതേസമയം ശനിയാഴ്ച 87.80 ദിനാറിന് ടിക്കറ്റ് ലഭ്യമാണ്. ഞായറാഴ്ച 73.80 ദിനാറാണ് നിരക്ക്. മാർച്ച് 26 മുതൽ 61.80 ദിനാറിനും ടിക്കറ്റ് ലഭ്യമാണ്.
കൊച്ചിയിലേക്ക് 134.60 ദിനാറാണ് ഇന്നത്തെ യാത്രക്ക് ഇൗടാക്കിയത്. ശനിയാഴ്ച 88.60 ദിനാറാണ് ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്തേക്ക് 110.80 ദിനാറാണ് ഇന്നത്തെ യാത്രക്ക് ഇൗടാക്കിയത്. വെള്ളിയാഴ്ച 197.80 ദിനാറാണ് നിരക്ക്. അടുത്ത ആഴ്ച 61.80 ദിനാർ വരെ ടിക്കറ്റ് നിരക്ക് കുറഞ്ഞിട്ടുണ്ട്.
ഇത്തിഹാദിന് വ്യാഴാഴ്ച 339 ദിനാർ വരെയാണ് കോഴിക്കോേട്ടക്ക് ഇൗടാക്കിയത്. വെള്ളിയാഴ്ച കോഴിക്കോേട്ടക്ക് 149.600 ദിനാറാണ് എക്കണോമി ക്ലാസിൽ നിരക്ക്. ശനിയാഴ്ച ഇത് 139.600 ആണ്.
ശ്രീലങ്കൻ എയർലൈൻസ്, ൈഫ്ല ദുബൈ, എയർ അറേബ്യ, സലാം എയർ, ജസീറ എയർ, കുവൈത്ത് എയർ, സൗദി എയർലൈൻസ് എന്നിവ സർവീസ് റദ്ദാക്കിയിട്ടുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂർ, മംഗലാപുരം എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും ബുധനാഴ്ച മുതൽ റദ്ദാക്കിയിട്ടുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തിയത് പ്രതിഷേധാർഹമാണെന്ന് യാത്രക്കാർ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.